ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി പരിഹരിക്കണം; ഡി വൈ എഫ് ഐ പ്രതിഷേധ മാര്‍ച്ച് നടത്തി

Wait 5 sec.

തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ചികിത്സാ പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ഓഫീസിനു മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. മതില്‍ ചാടിക്കടന്ന പ്രവര്‍ത്തകര്‍ ഡയരക്ടറുടെ ഓഫീസ് ഉപരോധിച്ചു. പ്രതിസന്ധി അടിയന്തരമായി പരിഹരിക്കാമെന്ന ഡെപ്യൂട്ടി ഡയറക്ടറുടെ ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്. ഉറപ്പ് പാലിച്ച് പ്രശ്‌നം ഉടനടി പരിഹരിച്ചില്ലെങ്കില്‍ രൂക്ഷമായ പ്രതിഷേധത്തിലേക്ക് ഡി വൈ എഫ്‌ ഐ പോകുമെന്ന് ജില്ലാ സെക്രട്ടറി ഡോ. ഷിജു ഖാന്‍ പറഞ്ഞു.Read Also: ‘ശ്രീചിത്ര മെഡിക്കല്‍ സയന്‍സിന് കേന്ദ്രസര്‍ക്കാര്‍ ദയാവധം വിധിച്ചിരിക്കുകയാണ്, ആസൂത്രിതമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമം’: എഎ റഹീം എംപിഅതിനിടെ, തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സയന്‍സിന് കേന്ദ്രസര്‍ക്കാര്‍ ദയാവധം വിധിച്ചിരിക്കുകയാണെന്നും വളരെ ആസൂത്രിതമായി സ്ഥാപനത്തെ കേന്ദ്രം ഇല്ലായ്മ ചെയ്യുകയാണെന്നും എഎ റഹീം എം പി മാധ്യമങ്ങളോട് പറഞ്ഞു. റേഡിയോളജി വിഭാഗത്തിലെ പ്രതിസന്ധിയാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചയെന്നും ഇത് ഗൗരവകരമായ പ്രശ്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.The post ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി പരിഹരിക്കണം; ഡി വൈ എഫ് ഐ പ്രതിഷേധ മാര്‍ച്ച് നടത്തി appeared first on Kairali News | Kairali News Live.