അതിരപ്പിള്ളിയില്‍ ജനവാസ മേഖലയില്‍ രണ്ട് പുലികള്‍. അതിരപ്പിള്ളി ഓയില്‍ പാം എസ്റ്റേറ്റ് 17 ബ്ലോക്കില്‍ ചെക് പോസ്റ്റിന് സമീപമാണ് വീണ്ടും പുലികളിറങ്ങിയത്. വൈകുന്നേരം 6 മണിയോടെയാണ് ചെക് പോസ്റ്റിനു സമീപമുള്ള പാറയുടെ മുകളില്‍ പുലികള്‍ കിടക്കുന്നത് നാട്ടുകാര്‍ കണ്ടത്.ALSO READ: വൻ ഗതാഗതക്കുരുക്ക്; ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മസൂറിയിൽ വിനോദസഞ്ചാരിയ്ക്ക് വഴിമധ്യേ ദാരുണാന്ത്യംകഴിഞ്ഞദിവസം ഇതേ സ്ഥലത്ത് വെച്ച് കെ. ആര്‍ ബിജുവിന്റെ പശുവിനെ പുലി ആക്രമിച്ച് കൊന്നിരുന്നു. ഇതുകണ്ട ചെക് പോസ്റ്റിലെ ജീവനക്കാരും പ്ലാന്റേഷന്‍ തെഴിലാളികളും ഒച്ച വെച്ചതോടെ പുലി പ്ലാന്റേഷന്‍ തോട്ടത്തിലേക്ക് രക്ഷപ്പെട്ടിരുന്നു.ALSO READ: ഭാര്യയെ സംശയം, കൊന്ന് തലവെട്ടിയെടുത്ത് സ്കൂട്ടറില്‍ യാത്ര; ബെംഗളൂരുവിൽ ഭർത്താവ് പിടിയിൽ വീണ്ടും അതേസ്ഥലത്ത് പുലി ഇറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ് പുലി ഇറങ്ങിയ സ്ഥലത്തോട് ചേര്‍ന്ന് കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നിരവധി താമസിക്കുന്നുണ്ട്.The post അതിരപ്പിള്ളിയില് ജനവാസ മേഖലയില് പുലികള് ; നാട്ടുകാര് ഭീതിയില് appeared first on Kairali News | Kairali News Live.