എറണാകുളം പിറവത്ത് നിന്നും കാണാതായ പ്ലസ് ടു വിദ്യാര്‍ഥി അര്‍ജുനെ കണ്ടെത്തി. കോയമ്പത്തൂരില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി അച്ഛനെ മൊബൈലിലേക്ക് വിളിക്കുകയായിരുന്നു. വീഡിയോ കോളില്‍ അച്ഛനുമായി സംസാരിച്ചു.പിറവം പൊലീസ് കോയമ്പത്തൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഒപ്പം പാലക്കാടുള്ള കുട്ടിയുടെ ബന്ധുക്കളും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അര്‍ജുന്‍ രഘുവിനെ കാണാതായത്.ALSO READ: വാടക വീടുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം; റൗഡി ലിസ്റ്റില്‍പ്പെട്ടയാള്‍ എംഡിഎംഎയുമായി അറസ്റ്റില്‍പാമ്പാക്കുട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച സ്കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അര്‍ജുന്‍ സ്കൂളില്‍ എത്തിയിരുന്നില്ലെന്ന് പിന്നീട് വ്യക്തമായിരുന്നു. വീട്ടിലേക്ക് തിരിച്ചെത്താതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി ഓണക്കൂര്‍ കരയോഗപ്പടിക്ക് സമീപം ഓലോത്തില്‍ വീട്ടില്‍ രഘുനാഥന്റെ മകനാണ്. ALSO READ: ഏക്താ കപൂറിന്റെ ബാലാജി ടെലിഫിലിംസും നെറ്റ്ഫ്ലിക്സും കൈകോർക്കുന്നു: ഇനി പുതിയ പ്രോജക്ടുകളുടെ പെരുമഴമാതാപിതാക്കള്‍ വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മകനെ കാണാനില്ലെന്ന് മനസിലാക്കിയത്. കാണാതായ ദിവസം വൈകിട്ട് കുട്ടി പേപ്പതിയില്‍ ബസിറങ്ങിയെന്ന് സ്വകാര്യ ബസ് കണ്ടക്ടര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് അവിടെ അന്വേഷണം നടത്തിയിരുന്നു.The post പിറവത്ത് നിന്നും കാണാതായ വിദ്യാര്ഥിയെ കണ്ടെത്തി appeared first on Kairali News | Kairali News Live.