ജൂൺ മാസത്തിന്റെ തുടക്കം മുതൽ വർധിച്ചു വന്നിരുന്ന സ്വർണ വിലയിൽ ഇന്ന് കനത്ത ഇടിവ്. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ആഭരണപ്രിയർക്കും നേരിയ ആശ്വാസമാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിന് 9960 രൂപയായിരുന്നു വിലയെങ്കിൽ, ഇന്ന് 9797 രൂപയാണ്. ഗ്രാമിന് 163 രൂപയാണ് കുറഞ്ഞത്. 79680 രൂപയുണ്ടായിരുന്ന പവന് 1304 രൂപയുമാണ് ഇടിഞ്ഞത്. ഇന്ന് പവന് 78376 രൂപയാണ്. 22 കാരറ്റ് സ്വർണത്തിലും 18 കാരറ്റ് സ്വർണത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്.Also read: ഒരുകോടി നിങ്ങൾക്കോ? കാരുണ്യ KR- 709 ലോട്ടറി ഫലം പുറത്ത്രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.The post ഇന്ന് സ്വർണം വാങ്ങാൻ പോകുന്നുണ്ടോ? സ്വർണവിലയിൽ വമ്പൻ ഇടിവ് appeared first on Kairali News | Kairali News Live.