ബിജെപി നേതാവും സിനിമാ നടനുമായ കൃഷ്ണകുമാറിനെതിരായ കേസ് ഒരു കൗണ്ടര്‍ കേസാണെന്നും പരാതി നല്‍കിയവര്‍ക്കെതിരെ നിരവധി കസ്റ്റമേഴ്സ് പരാതി നല്‍കിയിട്ടുണ്ടെന്നും ദിയ കൃഷ്ണ. ക്യുആര്‍ കോഡ് മാറ്റി വയ്ക്കണം എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ദിയ മാധ്യമങ്ങളോട് പറഞ്ഞു.ALSO READ: ഭീഷണിപ്പെടുത്തി, ജാതീയമായും മാനസികമായും അധിക്ഷേപിച്ചു: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാർക്യുആര്‍ കോഡ് വ്യക്തമായി കാണുന്ന രീതിയില്‍ ഷോപ്പില്‍ വച്ചിട്ടുണ്ട്. കോഡ് മാരഅറി വയ്ക്കാന്‍ പറഞ്ഞതിന് എന്തെങ്കിലും തെളിവ് ഉണ്ടോയെന്നും ദിയ പ്രതികരിച്ചു. ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റാണെന്നും ദിയ പറയുന്നു. സംഭവത്തിന് പിന്നില്‍ ആരോ ഉണ്ടെന്നാണ് കരുതുന്നതെന്നും ഗൂഢാലോചന നടക്കുന്നുണ്ടാവാമെന്നും ദിയ പറഞ്ഞു.ALSO READ: ഹൃദയമാണ് ഹൃദ്യം ! ഇതുവരെ 8240 കുഞ്ഞുങ്ങളില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ചുബിജെപി നേതാവും നടനുമായ ജി കൃഷ്ണകുമാറിനും മകൾ ദിയ കൃഷ്ണനുമെതിരെ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരാണ് പരാതി നല്‍കിയത്.. ജോലിക്ക് കയറിയിട്ട് ഒരു വർഷമായി, കസ്റ്റമേഴ്സിന്റെ പേയ്മെന്റ് നിങ്ങളുടെ അക്കൗണ്ടിൽ വാങ്ങിച്ചാൽ മതിയെന്ന് ദിയ തന്നെയാണ് പറഞ്ഞതെന്നും ജീവനക്കാർ പറഞ്ഞു. ടാക്സ് ഇഷ്യൂ ഉള്ളത് കൊണ്ടാണ് ഞങ്ങളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങിയതെന്നാണ് ഇവര്‍ പറയുന്നത്.The post കൃഷ്ണകുമാറിനെതിരായ തട്ടിക്കൊണ്ടുപോകല് കേസ്; പിന്നില് ഗൂഡാലോചന നടന്നിട്ടുണ്ടാവാമെന്ന് ദിയ കൃഷ്ണ appeared first on Kairali News | Kairali News Live.