ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്നേഹത്തിന്റെയും സ്മരണകൾ ഉണർത്തുന്ന ബലിപെരുന്നാൾ ആഘോഷനിറവിൽ കേരളം. കാസർഗോഡ്, എസ്.പി നഗറിൽ നടന്ന ഈദ്ഗാഹിന് മുജീബ് റഹ്മാൻ സ്വലാഹി, ചൗക്കിയിൽ നൗഫൽ ഒട്ടുമ്മൽ, പട്ളയിൽ ഇബ്രാഹീം ദാരിമി, മേൽപറമ്പിൽ ശാക്കിർ സ്വലാഹി, ബോവിക്കാനത്ത് ഡോ. അബ്ദുൽ വഹാബ് സ്വലാഹി, കാസർഗോഡ് ഇസ്ലാമിക് സെന്‍ററിൽ അഷ്റഫ് ബായാർ, പരവനടുക്കത്ത് കെ.പി ഖലീലു റഹ്മാൻ നദ്വി തുടങ്ങിയവർ നേതൃത്വം നൽകി. സമൂഹത്തിന്‍റെ സൗഹാർദാന്തരീക്ഷം കാത്തുസൂക്ഷിക്കാനും ശാന്തിയും സമാധാനവും നിലർത്താനും മതന്യൂനപക്ഷങ്ങൾക്കുനേരെയുള്ള കടന്നാക്രമണങ്ങളെ കരുതിയിരിക്കാനും പെരുന്നാൾ ദിന സന്ദേശത്തിൽ പണ്ഡിതൻമാർ ആഹ്വാനം ചെയ്തു,മധ്യകേരളത്തിലെ വിവിധ ജില്ലകളിലും ഇസ്ലാം മത വിശ്വാസികൾ ബക്രീദ് ആഘോഷിക്കുകയാണ്. വിവിധയിടങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിച്ചിരുന്നു. കൊച്ചി ചക്കരപ്പറമ്പിന് സമീപം പാരീസ് സ്പോർട്സ് സെൻ്ററിൽ നടന്ന ഈദ്ഗാഹിന് ഇസ്ഹാഖ് അസ്ഹരി നേതൃത്വം നൽകി.Also Read: ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി: അടിയന്തര ഇടപെടല്‍ വേണം; കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കി എ എ റഹീം എം പിരാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി സംഘപരിവാർ വംശീയതയും വർഗ്ഗീയതയും ഉപയോഗിക്കുന്നുവെന്ന് ഇസഹാഖ് അസ്ഹരി പറഞ്ഞു. ലഹരിക്കെതിരെ യുവാക്കളും വിശ്വാസികളും ഒന്നിക്കണമെന്നും പെരുന്നാൾ ദിന സന്ദേശത്തിൽ ഇസഹാഖ് അസ്ഹരി പറഞ്ഞു. ജില്ലയിലെ പള്ളികളിലും പ്രത്യേക പ്രാർത്ഥനകളും പെരുന്നാൾ നമസ്ക്കാരവും നടന്നു.ഇടുക്കിയിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ തൊടുപുഴ , പീരുമേട്, പെരുവന്താനം എന്നിവിടങ്ങളിൽ ഈദു ഗാഹുകൾ സംഘടിപ്പിച്ചു.ആലപ്പുഴ ടൗൺ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ബീച്ചിലും ,തൃശ്ശൂരിൽ തൈക്കാട് അൽഹിദായ മസ്ജിദ് ഗ്രൗണ്ട്, സി എം എസ് സ്ക്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലും ഈദ് ഗാഹുകൾ ഉണ്ടായിരുന്നു.കോട്ടയത്ത് വിവിധ മുസ്ലിം പള്ളികളിലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. പ്രാർത്ഥനക്ക് ശേഷം പരസ്പരം ആശ്ലേഷിച്ചാണ് വിശ്വാസികൾ പള്ളികളിൽ നിന്ന് മടങ്ങിയത്.The post ഇത് സ്നേഹത്തിന്റെ ആഘോഷം; ബലി പെരുന്നാള് ആഘോഷ നിറവിൽ കേരളം appeared first on Kairali News | Kairali News Live.