‘സഹജീവി സ്‌നേഹവും കരുണയും ഉയര്‍ത്തിപ്പിടിക്കുന്ന ദിനം’; ബക്രീദ് ദിനാശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി

Wait 5 sec.

ബക്രീദ് ദിനാശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി. ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സ്മരണയോടെ നാം ബക്രീദ് ആഘോഷിക്കുന്നു. സഹജീവി സ്‌നേഹവും കരുണയും ഉയര്‍ത്തിപ്പിടിക്കുന്ന ദിനം.സ്വന്തം സന്തോഷം ത്യജിച്ച് മറ്റുള്ളവർക്കായി ജീവിക്കാനുള്ള ആഹ്വാനമാണ് ബക്രീദ് ദിനം നൽകുന്നത്. ഐക്യവും സമാധാനവും പ്രമേയമാക്കുന്ന ബക്രീദിന്റെ സന്ദേശം ലോകമാകെ പരക്കട്ടെ. എന്നും അദ്ദേഹം പറയുന്നു.മുഖ്യമന്ത്രി പിണറായി വിജയനും ബക്രീദ് ആശംസകൾ നേ‌ർന്നിട്ടുണ്ട്. ത്യാഗത്തിന്റേയും സഹനത്തിന്റേയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കിക്കൊണ്ട് നാം ബക്രീദ് ആഘോഷിക്കുകയാണ്. ലോക മുസ്ലീങ്ങളുടെ പരിശുദ്ധ ആഘോഷമായ ബക്രീദ് മലയാളികളുടെ ബലി പെരുന്നാൾ അല്ലെങ്കിൽ വലിയ പെരുന്നാൾ ആണ്. വിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തിയായ ബക്രീദ് മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനം കൂടിയാണ്.ALSO READ: കരുതലും പരിചരണവും തുടരും! കേരളാ കെയര്‍ പാലിയേറ്റീവ് ഗ്രിഡില്‍ സന്നദ്ധപ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചുസഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകകളാണ് ഓരോ ബക്രീദ് ആഘോഷവും. വിശ്വാസികൾ തങ്ങളുടെയത്രയും ശേഷിയില്ലാത്തവരെ ഓർക്കുന്നതും ചേർത്തുപിടിക്കുന്നതും അവരുമായി ഭക്ഷണവും സന്തോഷവും പങ്കുവയ്ക്കുന്നതും അനുകരണീയമാണ്.സ്വന്തം സുഖ സന്തോഷങ്ങളുപേക്ഷിച്ച് മറ്റുള്ളവരുടെ നന്മയ്ക്കായി ആത്മാർപ്പണം ചെയ്യുന്ന മനുഷ്യരാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന ഏറ്റവും മഹത്തായ സന്ദേശമാണ് ഓരോ ബക്രീദ് ദിനവും പകരുന്നത്. ജനങ്ങളില്‍ കൂടുതല്‍ ഐക്യവും സൗഹാര്‍ദവും അര്‍പ്പണ മനോഭാവവും ഉണ്ടാകാന്‍ ഈദിന്‍റെ സന്ദേശം ഉപകരിക്കട്ടെ.ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും പരസ്പര സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും വലിയ പെരുന്നാൾ ആശംസകൾ നേരുകയാണ് എന്നും അദ്ദേഹം പറഞ്ഞു.The post ‘സഹജീവി സ്‌നേഹവും കരുണയും ഉയര്‍ത്തിപ്പിടിക്കുന്ന ദിനം’; ബക്രീദ് ദിനാശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.