കുറ്റിപ്പുറത്തെ ഓട്ടോ മോഷണ കേസിൽ വമ്പൻ ട്വിസ്റ്റ്. 21കാരനായ പ്രതിയെ പിടികൂടിയത് പത്തനംതിട്ടയിൽ നിന്ന്, അതാകട്ടെ, വാഴമുട്ടത്ത് കുരിശടിയിലെ മോഷണശ്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തിലും. മെയ് 30ന് പുലര്‍ച്ചെ 5.30 ന് വാഴമുട്ടം സെന്റ് ബഹനാന്‍സ് പളളി കുരിശടിയുടെ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു. സി ടി സി വിയില്‍ ഓട്ടോറിക്ഷയിലെത്തിയ ആളാണ് മോഷണ ശ്രമം നടത്തിയതെന്ന് വ്യക്തമായി. കൂടുതല്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിനിടെയാണ് കുറ്റിപ്പുറത്തെ മോഷണ വിവരം പുറത്തുവരുന്നത്.മെയ് 28നു രാത്രി ഓട്ടോ മോഷണം പോയി. ഉടമ പരിതിയുമായി പൊലീസിനെ സമീപിച്ചു. അന്വേഷണത്തിൽ ഓട്ടോ ഏറണാകുളം വിട്ടെന്ന് വ്യക്തമായി. പരാതിയിൽ മലപ്പുറം പോലീസും അന്വേഷണം ശക്തമാക്കി.ALSO READ: 5 രൂപയുടെ പാര്‍ലെ-ജി ബിസ്ക്കറ്റിന് ഗാസയിലെ വില 2300; ‘ആഡംബര ഭക്ഷണ’ത്തെക്കുറിച്ചുള്ള ഗാസയിൽ നിന്നുള്ള പിതാവിന്റെ ഞെട്ടിക്കുന്ന പോസ്റ്റ് വൈറൽസിസിടിവിക്ക് പിന്നാലെ പോയ പത്തനംതിട്ട പൊലീസ് വാഴമുട്ടത്തിനു സമീപം വാടക വീട്ടില്‍ നിന്നും ഓട്ടോറിക്ഷ കണ്ടെത്തി. കൂടെ പ്രതി അനന്തകൃഷ്ണനേയും കാമുകിയേയും. ചോദ്യം ചെയ്യലിൽ രണ്ടു ബൈക്കുകൾ കൂടി 21കാരൻ മോഷ്ടിച്ച വിവരം പുറത്തുവന്നു. വാഹനങ്ങളുടെ പൂട്ട് പൊളിച്ച്- വയറുകള്‍ പ്രത്യേക നിലയില്‍ കൂട്ടിയോജിപ്പിച്ചാണ് ഇയാള്‍ വാഹനം സ്റ്റാര്‍ട്ടാക്കി കടക്കുന്നത്.The post മോഷ്ടിക്കാൻ പോയത് മോഷ്ടിച്ച ഓട്ടോയിൽ; 21കാരനെ കുടുക്കിയത് സിസിടിവി appeared first on Kairali News | Kairali News Live.