വ്യാജ വാറ്റുമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എക്സൈസ് പിടിയിൽ

Wait 5 sec.

കോഴിക്കോട്: വ്യാജ വാറ്റുമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എക്സൈസ് പിടിയിൽ. യൂത്ത് കോൺ​ഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാലാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി കൊയിലാണ്ടി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് രഞ്ജിത് ലാലും സഹായിയും അറസ്റ്റിലായത്. നിലവിൽ പ്രതികളെ രണ്ടുപേരേയും റിമാൻഡ് ചെയ്തിട്ടുണ്ട്.ഇന്നലെ രാത്രി എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ മൂന്നര ലിറ്റർ ചാരായം, 50 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ എന്നിവയും എക്സൈസ് പിടിച്ചെടുത്തു. രഞ്ജിത്ത് ലാലിന്റെ സഹായി അഭിലാഷിനേയും എക്സൈസ് പിടികൂടി.Also Read: വിവിധ ജില്ലകളിലായി പത്തിലധികം പേരെ വിവാഹം ചെയ്ത് കബളിപ്പിച്ചു; യുവതി അറസ്റ്റിൽവില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന നിരോധിത ലഹരിവസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍കാസര്‍ഗോഡ് വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന നിരോധിത ലഹരിവസ്തുക്കള്‍ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേര്‍ പിടിയിലായത്. കുഡ്ലു ഷിറിബാഗിലു സ്വദേശി കമറുദ്ധീന്‍, സൗത്ത് തൃക്കരിപ്പൂര്‍ മീലിയാട്ട് സ്വദേശി മുഹമ്മദ് ഷഫീര്‍ സി കെ എന്നിവരാണ് പിടിയിലായത്.The post വ്യാജ വാറ്റുമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എക്സൈസ് പിടിയിൽ appeared first on Kairali News | Kairali News Live.