നടൻ മോഹൻ ലാലിൻ്റെ അമ്മാവൻ ഗോപിനാഥൻ നായർ അന്തരിച്ചു. 93 വയസ്സായിരുന്നു. മാതാ അമൃതാനന്ദമയി അശ്രമത്തിലെ അന്തേവാസിയായിരുന്നു. ദീർഘകാലം ഹരിപ്പാട് കോപ്റേറ്റീവ് ബാങ്കിൽ മാനേജർ ആയിരുന്നു. പ്രഭാകര സിദ്ധ യോഗിയുടെ ശിഷ്യനായിരിക്കെയാണ് മാതാ അമൃതാനന്ദമയി മഠത്തിൽ എത്തുന്നത്. നടൻ മോഹൻലാലിന് ആ പേരിട്ടത് അമ്മാവനായ ഗോപിനാഥൻ നായർ ആയിരുന്നു.സംസ്ക്കാര ചടങ്ങുകൾ ഞായറാഴ്ച വൈകിട്ട് അമൃതപുരി ആശ്രമത്തിൽ നടക്കും.The post നടൻ മോഹൻലാലിൻ്റെ അമ്മാവൻ ഗോപിനാഥൻ നായർ അന്തരിച്ചു; വിടപറഞ്ഞത് മഹാനടന് ‘മോഹൻലാൽ’ എന്ന പേരിട്ടയാള്‍ appeared first on Kairali News | Kairali News Live.