നിലമ്പൂരിൽ പന്നിക്കെണിയില്‍ നിന്നും വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ജീവനെടുത്തത് സ്വകാര്യ ഭൂമിയില്‍ പന്നിയെ പിടികൂടാന്‍ വെച്ച കെണി; ലൈനിൽ നിന്ന് നേരിട്ട് വൈദ്യുതി എടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത്

Wait 5 sec.

നിലമ്പൂര്‍ വഴിക്കടവില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി അനന്തുവിന്റെ ജീവനെടുത്തത് സ്വകാര്യ ഭൂമിയില്‍ പന്നിയെ പിടികൂടാന്‍വെച്ച കെണി. സമീപത്തെ തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു അനന്തുവിനും മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഷോക്കേറ്റത്. വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. വൈദ്യുതി ലൈനിൽ നിന്ന് കമ്പി ഉപയോഗിച്ച്പന്നിയെ പിടിക്കാനുള്ള കുരുക്കിലേക്ക് വൈദ്യുതി കടത്തിവിടുകയായിരുന്നു. വൈദ്യുതി കമ്പിയിൽ നിന്ന് അനന്തരവമായി വൈദ്യുതി കടത്തിവിടാൻ ഉപയോഗിച്ച കമ്പി മാറ്റുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസ് ലഭിച്ചു. പോലീസ് സംഭവത്തിൽ പരിശോധന നടത്തി. അനധികൃത ഫെന്‍സിംഗില്‍ നിന്ന് ഷോക്കേറ്റതാണെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.ALSO READ: പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റു; മലപ്പുറം വഴിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു പരിക്കേറ്റ ഒരു കുട്ടി നിലമ്പൂർ ജില്ലാ ആശുപത്രിയിലും മറ്റേയാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു. സംഭവത്തിൽ അടിയന്തര പരിശോധന നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആശുപത്രി സന്ദർശിച്ച നിലമ്പൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജും സിപിഐഎം പിബി അംഗം എ. വിജയരാഘവനും ആവശ്യപ്പെട്ടു.ALSO READ : ‘മകന് വേണ്ടി താങ്ങായി തണലായി നിന്ന ആ അച്ഛനോട് അല്പം സ്നേഹമുണ്ടെങ്കിൽ ഷൈൻ ജീവിച്ചു കാണിക്കണം, മയക്ക് മരുന്നില്ലാത്ത ഒരു ജീവിതം’; ഷൈനിന്റെ അച്ഛനെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി നടൻ ജയസോമസംഭവത്തിൽ പോസ്റ്റ്മോർട്ടം ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ വച്ച് നടക്കും. ബോഡി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.The post നിലമ്പൂരിൽ പന്നിക്കെണിയില്‍ നിന്നും വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ജീവനെടുത്തത് സ്വകാര്യ ഭൂമിയില്‍ പന്നിയെ പിടികൂടാന്‍ വെച്ച കെണി; ലൈനിൽ നിന്ന് നേരിട്ട് വൈദ്യുതി എടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് appeared first on Kairali News | Kairali News Live.