വിഴിഞ്ഞം തീരസംരക്ഷണസേനയുടെ പുതിയ ജെട്ടി ഉദ്ഘാടനം ചെയ്തു

Wait 5 sec.

വിഴിഞ്ഞം തീരസംരക്ഷണ സേനയ്ക്ക് ഇനി വിശാലമായ പുതിയ ജെട്ടി. തീരസംരക്ഷണ സേനയുടെ നിലവിലുള്ള കപ്പലുകളെ മുഴുവന്‍ ഉൾക്കൊള്ളാൻ കഴിയുന്നതാണ് ഈ പുതിയ ബെർത്ത്. തീരസംരക്ഷണ സേനാ മേധാവി ഡയറക്ടർ ജനറൽ എസ് പരമേഷ് ജെട്ടി ഉദ്ഘാടനം ചെയ്തു.തീരസംരക്ഷണ സേനയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും സുരക്ഷിതമായ ബെർത്തിംഗിനും മുതൽക്കൂട്ടാകുന്നതാണ് പുതിയ ജെട്ടി. സേനയുടെ നിലവിലുള്ള കപ്പലുകളെ പൂര്‍ണമായും ഉൾക്കൊള്ളാൻ കഴിയും എന്നതാണ് പുതിയ ബെര്‍ത്തിന്‍റെ സവിശേഷത. കോസ്റ്റ് ഗാർഡ് വെസ്റ്റ് റീജിയൺ കമാൻഡർ ഇൻസ്പെക്ടർ ജനറൽ ഭീഷം ശർമ്മയുടെ സാന്നിധ്യത്തിൽ തീരസംരക്ഷണ സേനാ മേധാവി ഡയറക്ടർ ജനറൽ എസ് പരമേഷ് ജെട്ടി ഉദ്ഘാടനം ചെയ്തു.ALSO READ: കുടുംബശ്രീ സരസ് മേള; 13 ജില്ലകളിൽ ‘എന്റെ കേരളം’ പ്രദർശനത്തിലൂടെ നേടിയത് 2.70 കോടി76.70 മീറ്റർ നീളവും 8 മീറ്റർ വീതിയും 4-6 മീറ്റർ ആഴവുമുള്ളതാണ് വിഴിഞ്ഞത്ത് പുതുതായി ഉദ്ഘാടനം ചെയ്ത ബെര്‍ത്ത്. സംസ്ഥാന സർക്കാരിന്റെ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൻ്റെ മേൽനോട്ടത്തിൽ തിരുവനന്തപുരത്തെ ആർടിഎഫ് ഇൻഫ്ര പ്രൈവറ്റ് ലിമിറ്റഡ് ആണ് ജെട്ടിയുടെ നിർമ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.വിഐഎസ്എൽ, കേരള സർക്കാർ പ്രതിനിധികൾ, കേരള മാരിടൈം ബോർഡ്, തുറമുഖ അധികൃതർ എന്നിവര്‍ക്കൊപ്പം കരസേന, വ്യോമസേന, സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, ഫിഷറീസ് വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും ചടങ്ങിന്‍റെ ഭാഗമായി.The post വിഴിഞ്ഞം തീരസംരക്ഷണസേനയുടെ പുതിയ ജെട്ടി ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.