നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി എൽഡിഎഫ്. മന്ത്രിമാരായ മുഹമ്മദ് റിയാസ് ഒ ആർ കേളു എന്നിവർ മണ്ഡലത്തിൽ. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ വിവിധ യോഗങ്ങളിൽ പങ്കെടുക്കും.തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചരണം ശക്തമാക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫ്. മന്ത്രിമാരായ മുഹമ്മദ് റിയാസ് ഒ ആർ കേളു എന്നിവർ പ്രചരണത്തിന്റെ ഭാഗമാകും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ എന്നിവരും നിലമ്പൂരിലെ വിവിധ യോഗങ്ങളിൽ പങ്കെടുക്കും. കരുളായി പഞ്ചായത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ ഇന്നത്തെ പര്യടനം. പുള്ളിയിൽ നിന്നും ആരംഭിച്ച് തൊണ്ടിയിൽ പര്യടനം സമാപിക്കും. ALSO READ : പെന്‍ഷന്‍ നല്‍കാതെ ദ്രോഹിച്ച യുഡിഎഫ് സര്‍ക്കാര്‍; ഉമ്മന്‍ചാണ്ടിയും എം കെ മുനീറും അന്ന് സമ്മതിച്ച കണക്കുകള്‍ ഇതാ…പര്യടനത്തിന്റെ വിവിധ ഘട്ടങ്ങളിൽ സ്വരാജിന് ലഭിച്ച സ്വീകാര്യത ഇടതുപക്ഷത്തിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. യുഡിഎഫിന്റെ വർഗീയ പ്രചാരണങ്ങൾക്കെതിരെ എൽഡിഎഫ് സർക്കാറിന്റെ വികസന നേട്ടങ്ങൾ പറഞ്ഞാണ് ഇടതുപക്ഷം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത്. സ്വരാജിന് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വലിയ ജന പിന്തുണയാണ് ലഭിക്കുന്നത്.The post നിലമ്പൂരിൽ എൽഡിഎഫ് തേരോട്ടം; മന്ത്രിമാരായ മുഹമ്മദ് റിയാസ്, ഒ ആർ കേളു എന്നിവർ മണ്ഡലത്തിൽ appeared first on Kairali News | Kairali News Live.