തിരുവനന്തപുരത്തിന്റെ വികസന പാതയിൽ ഒരു നാഴികക്കല്ല് കൂടെ: ഒരുങ്ങുന്നു അത്യാധുനിക മൾട്ടി ലെവൽ പാർക്കിങ്ങ് സംവിധാനം

Wait 5 sec.

തിരുവനന്തപുരത്തിന്റെ വികസന പാതയിൽ ഒരു നാഴികക്കല്ല് കൂടെ. അഞ്ച് ഇടങ്ങളിലായി 900ൽ പരം കാർ പാർക്കിങ്ങും അനുപാതികമായ ഇരുചക്ര വാഹന പാർക്കിങ്ങും നമ്മുടെ നഗരത്തിലെ ജനങ്ങൾക്ക് ഏറ്റവും ചെറിയ നിരക്കിൽ. അത്യാധുനിക സൗകര്യങ്ങളുള്ള മൾട്ടി ലെവൽ പാർത്തിങ്ങാണ് ന​ഗരസഭ ഒരുക്കിയിരിക്കുന്നത്.നിലവിലെ ഭരണസമിതിയുടെ ഇച്ഛാശക്തിയുടെ ഭാ​ഗമായാണ് കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച പാർക്കിങ് സൗകര്യം ന​ഗരത്തിൽ വളരെ വേ​ഗം ഒരുക്കാൻ സാധിച്ചത്. വർധിച്ചുവരുന്ന വാഹനപെരുപ്പത്തിൽ പുതിയ പാർക്കിങ് സൗകര്യങ്ങളൊരുങ്ങുന്നത് ജനങ്ങൾക്ക് വളരെയേറെ സൗകര്യപ്രദമാണ്.മ്യൂസിയം ഭാ​ഗത്തേക്ക് വരുന്നവർക്ക് തിരവനന്തപുരം ​ന​ഗരസഭക്കുള്ളിലെ മൾട്ടിലെവൽ പാർക്കിങ് സൗകര്യം ഉപയോ​ഗിക്കാം. ഒരേ സമയം 102 കാറുകളാണ് ഇവിടെ പാർക്ക് ചെയ്യാൻ സാധിക്കുന്നത്. സാഫല്യം കോപ്ലക്സിന്റെ അടുത്തും പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ന​ഗരസഭയുടെ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാ​ഗമായാണ് ഇവിടെ പാർക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. തമ്പാനൂരും സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാ​ഗമായി പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കെഎസ്ആർടിസി ബസ് സ്റ്റാന്റിന്റെയും റെയിൽവേസ്റ്റേഷന്റെയും തൊട്ടടുത്തായാണ് ഈ പാർക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.പുത്തരിക്കണ്ടത്തുള്ള പാർക്കിങ്ങ് സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ചാല മാർക്കറ്റിന്റെ അടുക്കലും അടുത്ത മൾട്ടി ലെവൽ പാർക്കിങ് സംവിധാനത്തിന്റെ നിർമാണം ആരംഭിക്കാൻ പോകുന്നുണ്ട്. ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള ചാർജിങ് സൗകര്യവും. മിതമായ നിരക്കും ഇവയുടെ പ്രത്യേകതകളാണ്. കാണാം വിശദമായ വീഡിയോ:-https://www.facebook.com/share/v/16hVYfKyaW/The post തിരുവനന്തപുരത്തിന്റെ വികസന പാതയിൽ ഒരു നാഴികക്കല്ല് കൂടെ: ഒരുങ്ങുന്നു അത്യാധുനിക മൾട്ടി ലെവൽ പാർക്കിങ്ങ് സംവിധാനം appeared first on Kairali News | Kairali News Live.