മുന്നണിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളും വിവാദങ്ങളും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്കയിൽ യു ഡി എഫ് നേതൃത്വം. സ്ഥാനാർത്ഥി നിർണയത്തിലെ തർക്കങ്ങളും പി വി അൻവർ ഉയർത്തിയ ഉയർത്തിയ പ്രശ്നങ്ങളും ഇതുവരെ യുഡിഎഫിന് പരിഹരിക്കാൻ ആയിട്ടില്ല.ഇതിന് പിന്നാലെയാണ് യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, പാണക്കാട് തങ്ങൾ കുടുംബത്തെ അവഹേളിക്കുന്ന പഴയ പ്രസ്താവനകളും ഉയർന്നുവന്നത്. ഇതിന് പിന്നാലെ തങ്ങൾ കുടുംബം യു ഡി എഫ് കൺവെൻഷനിൽ നിന്ന് വിട്ടു നിന്നിരുന്നു.Also Read: നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിപിന്നീട് തുടർച്ചയായി ഉണ്ടായ ക്ഷേമപെൻഷൻ കൈക്കൂലി ആണെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ വിവാദവും, കോൺഗ്രസ് പ്രവർത്തകന്റെ വൈദ്യുതി കെണിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചതും അടക്കമുള്ള സംഭവങ്ങൾ മണ്ഡലത്തിൽ ചർച്ചയാവുകയാണ്.അതേസമയം, യു ഡി എഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പര്യടനം ഇന്നും തുടരും. ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളിലാണ് യു ഡി എഫ് സ്ഥാനാർത്ഥിയുടെ ഇന്നത്തെ പര്യടനം നടക്കുന്നത്.The post ആഭ്യന്തര കലഹങ്ങളും വിവാദങ്ങളും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്കയിൽ യു ഡി എഫ് appeared first on Kairali News | Kairali News Live.