സിപിഐഎം പ്രതിനിധി സംഘം ഇന്ന് കശ്മീരിലേക്ക്. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി നേതൃത്വം നൽകുന്ന സംഘം ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആക്രമണങ്ങളുണ്ടായ കാശ്മീരിലെ അതിർത്തിമേഖലകൾ സന്ദർശിക്കും. സംഘത്തിൽ സിപിഐഎം എം പി മാരായ ഡോ. ജോൺ ബ്രിട്ടാസ്, കെ രാധാകൃഷ്ണൻ, എ എ റഹീം, അമ്ര റാം, സു വെങ്കിടേശൻ എന്നിവരുമുൾപ്പെടുന്നു.Also read: ‘മലയോര ജനതയുടെ ആവശ്യങ്ങൾ നിരാകരിക്കുന്ന നിലപാട്’: കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ മന്ത്രി എ കെ ശശീന്ദ്രൻജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള തുടങ്ങിയവരുമായി സംഘം കൂടിക്കാഴ്ച നടത്തും. കാശ്മീരിലെ നിലവിലത്തെ സ്ഥിതിഗതികൾ സംഘം വിലയിരുത്തും. ദില്ലി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നും രാവിലെ 8.30 ഓടെ സംഘം യാത്ര തിരിക്കും.Also read: മുംബൈ ലോക്കൽ ട്രെയിൻ യാത്രയിലെ അപകടം; ഓട്ടോമേറ്റഡ് ഡോർ ക്ലോഷർ റെയിൽവേ പരിഗണിക്കുന്നുCPI(M) delegation to Kashmir today. The team led by CPI(M) General Secretary M.A. Baby will visit the border areas in Kashmir where attacks took place after Operation Sindoor. The team includes CPI(M) MPs Dr. John Brittas, K. Radhakrishnan, A.A. Rahim, Amra Ram and Su Venkatesan.The post സിപിഐഎം പ്രതിനിധി സംഘം ഇന്ന് കശ്മീരിലേക്ക് appeared first on Kairali News | Kairali News Live.