കപ്പൽ അപകടം: ഗുരുതരമായി പരുക്കേറ്റ രണ്ടു പേർ ഐസിയുവിൽ തുടരുന്നു: ഡോ ദിനേശ് കദം

Wait 5 sec.

ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പെട്ട ചരക്കു കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയവരുടെ ആരോ​ഗ്യനിലയെ പറ്റി ഡോ ദിനേശ് കദം മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സക്കായി എത്തിച്ചവരിൽ എല്ലാവരും സംസാരിക്കുന്നുണ്ട്. ചികിത്സയിലുള്ള ചൈനീസ് പൗരന് 40 % പൊള്ളലേറ്റിട്ടുണ്ടെന്നും. ഇന്തോനേഷ്യൻ പൗരന് 30% പൊള്ളൽ ഏറ്റിട്ടുണ്ടെന്നും ഡോക്ടർ അറിയിച്ചു.Also Read: കപ്പൽ അപകടം രക്ഷാദൗത്യം പുനരാരംഭിച്ചുപതിനെട്ട് പേരെയാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ഇതിൽ ആറു പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. രണ്ടു പേരുടെ പരുക്ക് ​ഗുരുതരമാണ്.ഗുരുപരമായി പരുക്കേറ്റവർ 72 മണിക്കൂറ് മുതൽ ഒരാഴ്ച വരെ നിരീക്ഷണം ആവശ്യമാണെന്നും ഡോക്ടർ അറിയിച്ചു. Also Read: സിക്കിം മണ്ണിടിച്ചിലില്‍ മരിച്ച ലക്ഷദ്വീപ് സ്വദേശിയായ സൈനികന് യാത്രാമൊഴി; ആന്ത്രോത്ത് ദ്വീപിൽ സൈനിക ബഹുമതികളോടെ ഖബറടക്കിഅപകടനില തരണം ചെയ്തു എന്ന് പൂർണമായും പറയാൻ സാധിക്കില്ല. ശ്വാസകോശത്തിന് പൊള്ളൽ ഏറ്റിട്ടുണ്ട്. ബാക്കി നാലുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർ അറിയിച്ചു.News Summary: Doctor explains the health status of those seriously injured in the ship accidentThe post കപ്പൽ അപകടം: ഗുരുതരമായി പരുക്കേറ്റ രണ്ടു പേർ ഐസിയുവിൽ തുടരുന്നു: ഡോ ദിനേശ് കദം appeared first on Kairali News | Kairali News Live.