ചെറുവാടി:മലബാർ റിവർ ഫെസ്റ്റിൽ പതിനൊന്നാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന് മുന്നോടിയായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തും അഡ്വഞ്ചർ ക്ലബ് ചെറുവാടിയും സംയുക്തമായി സംഘടിപ്പിക്കുന്ന4×4 വണ്ടിപ്പൂട്ടും ചളിക്കളിയും ഇന്ന് ഉച്ചക്ക് 2 മണിക്ക് ചെറുവാടി പടക്കേ പാടത്ത് തുടക്കമാവും. പരിപാടി ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് ഉത്ഘാടനം ചെയ്യും. ചടങ്ങിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും കേരളത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നായി 35ലതികം ടീമുകൾ പങ്കെടുക്കും.