സർക്കാർ സ്കൂളുകൾ പൂട്ടുന്നു എന്നത് വ്യാജ പ്രചരണമെന്ന് മന്ത്രി വി ശിവൻകുട്ടി. കണ്ണൂരിൽ ചില പ്രശ്നങ്ങളുണ്ട്, സർക്കാർ അറിയാതെ സ്കൂളുകൾ പൂട്ടാൻ ആവില്ല. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കും. അങ്ങനെ ഏതെങ്കിലും സ്കൂൾ പൂട്ടിയിട്ടുണ്ടെങ്കിൽ അത് തുറക്കും എന്നും മന്ത്രി പറഞ്ഞു.അതേസമയം വഴിക്കടവ് അപകടത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നതായി മന്ത്രി പറഞ്ഞു. എല്ലാവർക്കും ദുഃഖമുണ്ട്. അത്യാഹിതങ്ങളും അപകടവും പറഞ്ഞല്ല തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്. അനന്തുവിൻ്റെ മരണത്തിൽ ചെയ്യാൻ പറ്റുന്നതെല്ലാം സർക്കാർ ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.ALSO READ: വഴിക്കടവ് അപകടം: വൈദ്യുതാഘാതമാണ് അനന്ദുവിന്റെ മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്ഈ സമയത്ത് കുടുംബത്തിന്റെ ദുഃഖത്തോടൊപ്പമാണ് നാം നിൽക്കേണ്ടത്. കുട്ടിയ്ക്ക് ഷോക്കേറ്റ സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉണ്ടോ എന്നത് അന്വേഷണ ഏജൻസികൾ പരിശോധിക്കും. ഇക്കാര്യത്തിൽ സത്യം താമസിയാതെ തന്നെ എല്ലാവർക്കും ബോധ്യമാകുന്നതാണ്. ഇതിന്റെ പേരിൽ സമരാഭാസം നടത്തുന്നവരെ ജനം തിരിച്ചറിയുമെന്നത് തീർച്ചയാണെന്നും മന്ത്രി വ്യക്തമാക്കി.The post സർക്കാർ സ്കൂളുകൾ പൂട്ടുന്നു എന്നത് വ്യാജ പ്രചരണം: മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.