ഇടുക്കി മൈലാടുംപാറയ്ക്ക് സമീപം കടുവ കുഴിയിൽ വീണു. കേരള തമിഴ്നാട് അതിർത്തിയിൽ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ കുഴിയിലാണ് കടുവ കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. കടുവയെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.ഇന്ന് പുലർച്ചെയാണ് കടുവ ഏലത്തോട്ടത്തിലെ കുഴിയിൽ വീണത്. ഒരു നായയും കുഴിയിൽ കടുവയ്ക്ക് ഒപ്പമുണ്ട്. നായയെ വേട്ടയാടുന്നതിനിടെയിൽ കുഴിയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് വനം വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. മയക്കുവെടി വയ്ക്കുന്നതിന് മുമ്പ് കൂട് വച്ച് കടുവയെ പിടികൂടാൻ കഴിയുമോ എന്ന് പരിശോധിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ALSO READ: വഴിക്കടവ് അപകടം: വൈദ്യുതാഘാതമാണ് അനന്ദുവിന്റെ മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്ENGLISH SUMMARY: A tiger fell into a pit near Myladupara in Idukki. The tiger got stuck in a pit in a private cardamom plantation on the Kerala-Tamil Nadu border. Forest department officials reached the spot. Efforts to capture the tiger are progressing.The tiger fell into a pit in a cardamom plantation this morning. Initial investigation suggests that it may have fallen into the pit while hunting a dog. The forest department has imposed restrictions in the area. Forest department officials said that they will check whether the tiger can be captured by setting a cage before setting the bait.The post ഇടുക്കിയിൽ കടുവ കുഴിയിൽ വീണു; കൂട്ടിന് ഒരു നായയും appeared first on Kairali News | Kairali News Live.