കാസർഗോഡ് പിലിക്കോട് കിണറിൽ വീണ കുതിരയെ രക്ഷപ്പെടുത്തി. 80 അടി താഴ്ചയുള്ള കിണറിൽ ആണ് കുതിര വീണത്. കുതിരയെ തൃക്കരിപ്പൂർ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. പിലിക്കോട് പഞ്ചായത്തിൽ വാർഡ് 3ൽ പുത്തിലോട്ടെ ഭാസ്ക്കരൻ എന്ന ആളുടെ ഒഴിഞ്ഞ പറമ്പിലാണ് സംഭവം.ALSO READ: വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കുട്ടിയുടെ മാതൃസഹോദരൻ അറസ്റ്റിൽഇടുക്കിയിൽ കടുവ കുഴിയിൽ വീണു; കൂട്ടിന് ഒരു നായയുംഇടുക്കി മൈലാടുംപാറയ്ക്ക് സമീപം കടുവ കുഴിയിൽ വീണു. കേരള തമിഴ്നാട് അതിർത്തിയിൽ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ കുഴിയിലാണ് കടുവ കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. കടുവയെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.ഇന്ന് പുലർച്ചെയാണ് കടുവ ഏലത്തോട്ടത്തിലെ കുഴിയിൽ വീണത്. ഒരു നായയും കുഴിയിൽ കടുവയ്ക്ക് ഒപ്പമുണ്ട്. നായയെ വേട്ടയാടുന്നതിനിടെയിൽ കുഴിയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് വനം വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. മയക്കുവെടി വയ്ക്കുന്നതിന് മുമ്പ് കൂട് വച്ച് കടുവയെ പിടികൂടാൻ കഴിയുമോ എന്ന് പരിശോധിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.The post 80 അടി താഴ്ചയുള്ള കിണറ്റിൽ വീണ് കുതിര; സാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്സ് appeared first on Kairali News | Kairali News Live.