ദുബൈയിലെ ഹരിത ഇടങ്ങൾ 54.5 ദശലക്ഷം ചതുരശ്ര മീറ്ററായി

Wait 5 sec.

ദുബൈ | ദുബൈ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഹരിത സ്ഥലങ്ങളുടെ വിസ്തൃതി 54,509,325 ചതുരശ്ര മീറ്ററായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നഗരവികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകി സമഗ്രമായ നഗരം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടുള്ള തന്ത്രപരമായ കാഴ്ചപ്പാടാണ് ഈ വർധനവ് കാണിക്കുന്നത്.പൊതു ഉദ്യാനങ്ങളും വിനോദ മേഖലകളും ഇരട്ടിയാക്കുക, താമസക്കാർക്കും സന്ദർശകർക്കും മികച്ച ജീവിത നിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള “ദുബൈ അർബൻ പ്ലാൻ 2040’ന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങൾ വർധിപ്പിക്കുക എന്നത്. മരങ്ങൾ നടുന്നതിലും പച്ചപ്പ് വ്യാപിപ്പിക്കുന്നതിലും മുനിസിപ്പാലിറ്റി വലിയ ശ്രദ്ധ ചെലുത്തുന്നുണ്ട്. നഗരം മനോഹരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ 24 മണിക്കൂറും നടക്കുന്നു.മുനിസിപ്പാലിറ്റി ദിവസവും 600 മരങ്ങൾ എന്ന രീതിയിൽ നടുന്നുണ്ട്.ദുബൈയിലെ നഴ്സറികൾ പ്രതിവർഷം 90 ദശലക്ഷം തൈകൾ ഉത്പാദിപ്പിക്കുന്നു.ഈ തൈകളുടെ ഉത്പാദനത്തിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്.നഗരത്തിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും താപനില കുറക്കാനും താമസക്കാരുടെ ജീവിത നിലവാരത്തിൽ നല്ല സ്വാധീനം ചെലുത്തുന്നത്തിനും ഇത് സഹായകമാണ്.ഹരിത ഇടങ്ങൾ കായിക വിനോദങ്ങൾക്കും  സാമൂഹിക ഇടപെടലിനുമുള്ള മികച്ച വേദിയാണ്. ഇതോടൊപ്പം ദുബൈയിലെ ഉദ്യാനങ്ങളിലും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലും വിവിധയിനം പക്ഷികൾക്കും വംശനാശ ഭീഷണി നേരിടുന്ന ജീവികൾക്കും ആവാസവ്യവസ്ഥയൊരുക്കുകയും ചെയ്യുന്നു.