തമിഴ്നാട്ടിലെ വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിയുന്ന ഷൈൻ ടോം ചാക്കോയുടെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. അപകടത്തിൽ മരിച്ച പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച നടക്കും. മുണ്ടൂർ പരികർമ്മല മാതാ പള്ളിയിലാണ് മൃതദ്ദേഹം സംസ്കാരം നടക്കുക.Also read: ഇടുക്കിയിൽ കോൺഗ്രസ് നേതാവിന്റെ കടയിൽ നിന്ന് 7 കിലോ കഞ്ചാവ് പിടികൂടിഅപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ ഷോൾഡറിന് താഴെ മൂന്ന് പൊട്ടലുകളും നട്ടെല്ലിന് ചെറിയ പൊട്ടലും സംഭവിച്ചിട്ടുണ്ട്. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകൾക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. അപകടത്തിൽ കൂടുതൽ പരിക്കേറ്റത് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സൺ മെഡിക്കൽ ആൻഡ് റിസർച്ച് സെന്റർ വ്യക്തമാക്കി.ഷൈൻ ടോം ചാക്കോക്ക് ആറാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ മരിച്ച സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച രാവിലെ മുണ്ടൂർ പരികർമ്മല മാതാ പള്ളിയിൽ നടക്കും. മുണ്ടൂരിലെ വീട്ടിൽ ഞായറാഴ്ച വൈകിട്ട് 4 മണി മുതൽ പൊതുദർശനം നടക്കും. നിരവധി ചലച്ചിത്ര പ്രവർത്തകർ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു.The post വാഹനാപകടം: ഷൈൻ ടോം ചാക്കോയുടെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ appeared first on Kairali News | Kairali News Live.