ദേശീയപാതയിലെ സമീപത്ത്, മണ്ണ് ഇടിഞ്ഞതിനെ തുടര്‍ന്ന്, ദുരിതം അനുഭവിക്കുകയാണ് കാസര്‍ഗോഡ് ചെര്‍ക്കള സ്വദേശി മുഹമ്മദും കുടുംബവും. വീട്ടിലേക്കുള്ള പാത ശരിയാക്കി തരാം എന്ന് നിര്‍മ്മാണ സ്ഥാപനമായ മേഘാ കണ്‍സ്ട്രക്ഷന്‍സ് കമ്പനി ഉറപ്പുനല്‍കിയെങ്കിലും, പാലിച്ചെല്ലെന്നാണ് പരാതി. ദേശീയപാത നിര്‍മ്മാണത്തിലെ അപാകതയില്‍ വലിയ വിമര്‍ശനമാണ്, നാഷണല്‍ ഹൈവേ അതോറിറ്റിയും, കരാര്‍ കമ്പനിയായ മേഘാ കണ്‍സ്ട്രക്ഷന്‍സ് കമ്പനിക്കെതിരെയും ഉയരുന്നത്.ALSO READ: ഇടുക്കിയിൽ കോൺഗ്രസ് നേതാവിന്റെ കടയിൽ നിന്ന് 7 കിലോ കഞ്ചാവ് പിടികൂടികാസര്‍ഗോഡ് ചെര്‍ക്കള സ്വദേശി മുഹമ്മദിന്റെ വീട്ടിലേക്കുള്ള വഴിയാണിത്. ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി, ഒന്നര വര്‍ഷം മുമ്പാണ് മുഹമ്മദിന്റെ വീടിന്റെ സമീപത്ത് സോയില്‍ ലൈനിങ് ചെയ്തത്. പ്രദേശത്തുണ്ടായ കനത്ത മഴയെ തുടര്‍ന്ന്, സോയില്‍ ലൈനിങ് ചെയ്ത പല ഭാഗങ്ങളും ഇപ്പോള്‍ ഇടിഞ്ഞിരിക്കുകയാണ്. അടിയന്തര സാഹചര്യത്തില്‍ ആംബുലന്‍സിന് പോലും ഇങ്ങോട്ട് വരാന്‍ സാധിക്കില്ല. വീട്ടിലേക്കുള്ള വഴി ശരിയാക്കിത്തരണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് മുഹമ്മദ് പരാതി നല്‍കിയത് മൂലം, വീട്ടിലേക്കുള്ള പാത ശരിയാക്കിത്തരാം എന്ന് മേഘാ കണ്‍സ്ട്രക്ഷന്‍സ് കമ്പനി രേഖാമൂലം, കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മാസം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിച്ചില്ലെന്നാണ് ഉയരുന്ന പരാതിതങ്ങളുടെ അനുവാദം വാങ്ങാതെയാണ് വീടിന്റെ സമീപത്ത് സോയില്‍ നെയിലിങ് ചെയ്തതെന്ന് മുഹമ്മദ് പറഞ്ഞു.ALSO READ: ‘എപ്സ്റ്റീന്റെ സെക്സ് ടേപ്പിൽ ട്രംപും’; പോസ്റ്റ് വിവാദമായതോടെ പിൻവലിച്ച് മസ്ക്ഏകദേശം 200 ഓളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. കാസര്‍ഗോഡ് പിലിക്കോട് ഭാഗത്തും കഴിഞ്ഞദിവസം വിള്ളല്‍ കണ്ടെത്തിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിലും, മേഘാ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ അശാസ്ത്രീയ നിര്‍മ്മാണത്തിനെതിരെയും പ്രദേശത്ത് പ്രതിഷേധം കനക്കുകയാണ്The post ദേശീയപാതയിലെ മണ്ണിടിച്ചില്; ദുരിതത്തിലായി ചെര്ക്കള സ്വദേശിയും കുടുംബവും appeared first on Kairali News | Kairali News Live.