‘ത്രിവർണ്ണ പതാകയാണ് ഞങ്ങളുടെ ആവേശം; അതു പറയാൻ കമ്മ്യൂണിസ്റ്റുകാർക്ക് മടിയില്ല’: ബിനോയ് വിശ്വം

Wait 5 sec.

ഭാരതാംബയെ ഞങ്ങളും മാനിക്കുന്നതായും എന്നാൽ ത്രിവർണ്ണ കൊടിയാണ് ഞങ്ങളുടെ ആവേശമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതു പറയാൻ കമ്മ്യൂണിസ്റ്റുകാർക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആ ത്രിവർണ്ണ കൊടിയാണ് മാതാവ്; അതിനെ ചൂണ്ടി ഭാരത് മാതാ കി ജയ് എന്ന് ഞങ്ങൾ വീണ്ടും വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിറ്റ്ലർ ഭരിച്ച ജർമനിയെ കണ്ട് പഠിക്കണമെന്നാണ് സവർക്കർ പറഞ്ഞത്. അതുകണ്ട് പഠിക്കൽ കമ്മ്യൂണിസ്റ്റ് വഴിയല്ലെന്ന് പറഞ്ഞ അദ്ദേഹം ഇതാണ് ബിജെപിയുടെ പാഠമെന്നും അത് ഇന്ത്യയുടെ പാഠമല്ലെന്നും വ്യക്തമാക്കുകയും ചെയ്തു. ആ പാഠങ്ങള്‍ ആര്‍എസ്എസ് പഠിച്ചാല്‍ മതിയെന്നും ആര്‍എസ്എസിന് പ്രത്യേക നിറത്തിലുള്ള ഭാരതാംബ ആകാം എന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.ALSO READ: യു ഡി എഫ്- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട്: കോണ്‍ഗ്രസിനെയും ലീഗിനെയും രൂക്ഷമായി വിമര്‍ശിച്ച് സുന്നി സംഘടനഭാരതാംബ എല്ലാവർക്കും ഉണ്ടാകണമെന്നില്ല. ഭാരതംബയുടെ കയ്യിലുള്ളത് ഇന്ത്യൻ ഫ്ലാഗ് അല്ല. ഏതോ സ്ത്രീ, ഏതോ സിംഹം, ഏതോ കൊടി; അതിനെ വണങ്ങാത്തതിനെ കൊണ്ട് ഗവർണ്ണർ ജൂൺ അഞ്ചിനെ അവഗണിച്ചു എന്നും അദ്ദേഹം വിമർശിച്ചു. ദേശീയ പതാകയാണ് ഭാരത മാതാവ്. അതിനെ ആരും ദുർവ്യാഖ്യാനിക്കേണ്ടതില്ല. ഗവർണർക്ക് അത് മനസ്സിലാകുമെന്ന് കരുതുന്നു. മനസിലായില്ലെങ്കിൽ അദ്ദേഹം ചരിത്രം വായിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഭാരതമാതാ വിവാദത്തില്‍ സിപിഐഎമ്മിനും സിപിഐക്കും രണ്ട് അഭിപ്രായമില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. ബിനോയ് വിശ്വത്തെ മാറ്റണമെന്ന് ശബ്ദ സന്ദേശത്തിലും അദ്ദേഹം പ്രതികരിച്ചു. താൻ അറിയുന്ന കമലയും സദാനന്ദനും ദിനാകരനും അങ്ങനെ പറയില്ല. സിപിഐയുടെ രാഷ്ട്രീയ ചിട്ടവട്ടങ്ങൾ അവർക്കറിയാം. മാധ്യമങ്ങൾക്ക് ആളു തെറ്റിയതാകുമെന്നും അദ്ദേഹം പറഞ്ഞു.The post ‘ത്രിവർണ്ണ പതാകയാണ് ഞങ്ങളുടെ ആവേശം; അതു പറയാൻ കമ്മ്യൂണിസ്റ്റുകാർക്ക് മടിയില്ല’: ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.