മക്ക: വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ അവസാനിച്ചതോടെ ഇന്ന് (ദുൽ ഹിജ്ജ 14- ചൊവ്വ) മുതൽ ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.ഇന്ന് – ജൂൺ 10 ചൊവ്വ – മുതൽ ഉംറ വിസകൾ ഇഷ്യു ചെയ്യൽ ആരംഭിക്കുമെന്നും നാളെ (ജൂൺ11 ബുധൻ) മുതൽ നുസുക് വഴി ഉംറ പെർമിറ്റ് ഇഷ്യു ചെയ്യൽ ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.അതേ സമയം ഹിജ്റ 1446-ലെ ഹജ്ജ് സീസൺ വിജയകരമായി പൂർത്തിയാക്കിയതായി മന്ത്രാലയം പ്രഖ്യാപിച്ചു.The post ഉംറ സീസൺ ആരംഭിച്ചു appeared first on Arabian Malayali.