സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴില്‍ ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനു സമീപമുള്ള നിസാ സെന്റര്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷയുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ ജൂലൈയില്‍ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.പരീക്ഷയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള റെഗുലര്‍ ബാച്ചും ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോളിഡേ ബാച്ചുമാണ് നടത്തുക. ആറുമാസമാണ് പരിശീലന കാലാവധി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 20.Also read: ലഹരി ഉപയോഗം, റാഗിങ്, അക്രമ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് എതിരെയടക്കം പരിശീലനം; ഹയര്‍ സെക്കണ്ടറി വിദ്യാർഥികൾക്ക് ‘കൂടെയുണ്ട് കരുത്തേകാന്‍’ പദ്ധതിഉദ്യോഗാര്‍ഥികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 18 വയസ്സ് തികഞ്ഞവരും എസ്.എസ്.എല്‍.സിയോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരുമായിരിക്കണം. വ്യക്തിഗത വിവരങ്ങള്‍, രണ്ട് പാസ്പോര്‍ട്ട് സൈസ്ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറം പരിശീലന കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 8157869282, 0477- 2252869, 9495093930, 8075989415.The post സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം appeared first on Kairali News | Kairali News Live.