ബലിപെരുന്നാൾ ആശംസ നേർന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്നേഹത്തിന്റെയും സ്മരണകൾ ഉണർത്തുന്നതാണ് ബലിപെരുന്നാൾ.എല്ലാ ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും ആകെ തുക മനുഷ്യർക്കിടയിലുള്ള സ്നേഹവും സാഹോദര്യവും ഐക്യവും നന്മക്കുവേണ്ടിയുള്ള ത്യാഗ സന്നദ്ധതയും സമർപ്പണവും ആണ്. സാഹോദര്യം വിശ്വത്തോളം വലുതാകാൻ മനുഷ്യർക്കിടയിലെ സ്നേഹവും ദൃഢവിശ്വാസവും ശക്തിപ്പെടാൻ ബലിപെരുന്നാൾ സഹായമാകുമെന്നും സ്വരാജ് പറഞ്ഞു.ALSO READ: ലയണൽ മെസി കേരളത്തിലേക്ക്; പോസ്റ്റ് പങ്കുവച്ച് മന്ത്രി വി അബ്ദുറഹിമാൻമുഖ്യമന്ത്രി പിണറായി വിജയനും ബക്രീദ് ആശംസകൾ നേർന്നിട്ടുണ്ട്. ത്യാഗത്തിന്റേയും സഹനത്തിന്റേയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കിക്കൊണ്ട് നാം ബക്രീദ് ആഘോഷിക്കുകയാണ്. ലോക മുസ്ലീങ്ങളുടെ പരിശുദ്ധ ആഘോഷമായ ബക്രീദ് മലയാളികളുടെ ബലി പെരുന്നാൾ അല്ലെങ്കിൽ വലിയ പെരുന്നാൾ ആണ്. വിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തിയായ ബക്രീദ് മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനം കൂടിയാണ്.ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും പരസ്പര സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും വലിയ പെരുന്നാൾ ആശംസകൾ നേരുകയാണ് എന്നും അദ്ദേഹം പറഞ്ഞു.The post ‘സാഹോദര്യം വിശ്വത്തോളം വലുതാകട്ടെ’; പെരുന്നാൾ ആശംസകളുമായി എം സ്വരാജ് appeared first on Kairali News | Kairali News Live.