‘ഒരു പെറ്റി കേസില്‍ പോലും ഉള്‍പ്പെടാത്ത ഞങ്ങളെയാണ് ഗുണ്ടകള്‍ എന്നു വിശേഷിപ്പിച്ചത്; ചടങ്ങില്‍ പങ്കെടുത്തത് വിരമിക്കുന്ന ഉദ്യോഗസ്ഥന്‍റെ ക്ഷണപ്രകാരം’; വിശദീകരണവുമായി ആരോപണവിധേയര്‍

Wait 5 sec.

കാക്കനാട് ജയിലില്‍, ഉദ്യോഗസ്ഥന്‍റെ വിരമിക്കല്‍ ചടങ്ങ് വിവാദമായ പശ്ചാത്തലത്തില്‍, വിശദീകരണവുമായി ആരോപണവിധേയര്‍ രംഗത്ത്. തങ്ങളാരും ക്രമിനല്‍ പശ്ചാത്തലമുള്ളവരല്ലെന്നും വിരമിക്കുന്ന ഉദ്യോഗസ്ഥന്‍റെ ക്ഷണപ്രകാരമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും കറുകപ്പിള്ളിയിലെ DRKK ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു. തങ്ങളെ ഗുണ്ടകളെന്ന് വിശേഷിപ്പിച്ച് വാര്‍ത്ത നല്‍കിയ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു.കഴിഞ്ഞ മാസം 31നായിരുന്നു കാക്കനാട് ജില്ലാ ജയിലില്‍ വിരമിക്കല്‍ ചടങ്ങ് നടന്നത്.ജയിലിലെ വെല്‍ഫെയര്‍ ഓഫീസറായിരുന്ന ഒ ജെ തോമസിന്‍റെ യാത്രയയപ്പു ചടങ്ങില്‍ ഗുണ്ടകളും പങ്കെടുത്തു എന്നായിരുന്നു ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ആരോപണ വിധേയര്‍ രംഗത്തെത്തിയത്. ഒരു പെറ്റി കേസില്‍ പോലും ഉള്‍പ്പെടാത്ത തങ്ങളെയാണ് ഗുണ്ടകള്‍ എന്നു വിശേഷിപ്പിച്ച് വാര്‍ത്ത പ്രചരിച്ചതെന്ന് കൊച്ചി കറുകപ്പിള്ളിയിലെ DRKK ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ പൊതുപ്രവര്‍ത്തനവുമായി പോകുന്നവരാണ് തങ്ങളെല്ലാവരുമെന്നും വിരമിക്കുന്ന ഉദ്യോഗസ്ഥന്‍റെ ക്ഷണപ്രകാരമാണ് തങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തതെന്നും ക്ലബ്ബ് സെക്രട്ടറി സിദ്ദിഖ് പറഞ്ഞു.ALSO READ: ലയണൽ മെസി കേരളത്തിലേക്ക്; പോസ്റ്റ് പങ്കുവച്ച് മന്ത്രി വി അബ്ദുറഹിമാൻജയിലില്‍ നേരത്തെയും പരിപാടികള്‍ക്ക് പോയിട്ടുണ്ടെന്നും ഗുണ്ടകളെന്ന് തങ്ങളെ വിശേഷിപ്പിച്ചതില്‍ ഏറെ ദുഖമുണ്ടെന്നും ഗായകനും സംവിധായകന്‍ നാദിര്‍ഷയുടെ സഹോദരനുമായ സമദ് പറഞ്ഞു.വീഡിയോ ചിത്രീകരിച്ചത് ബോധപൂര്‍വ്വമായിരുന്നില്ലെന്നും അത് തെറ്റായിപ്പോയെന്ന് പിന്നീട് ബോധ്യപ്പെട്ടുവെന്നും ക്ലബ്ബ് ഭാരവാഹികള്‍ വിശദീകരിച്ചു.തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ തീരുമാനിച്ചതായും ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.The post ‘ഒരു പെറ്റി കേസില്‍ പോലും ഉള്‍പ്പെടാത്ത ഞങ്ങളെയാണ് ഗുണ്ടകള്‍ എന്നു വിശേഷിപ്പിച്ചത്; ചടങ്ങില്‍ പങ്കെടുത്തത് വിരമിക്കുന്ന ഉദ്യോഗസ്ഥന്‍റെ ക്ഷണപ്രകാരം’; വിശദീകരണവുമായി ആരോപണവിധേയര്‍ appeared first on Kairali News | Kairali News Live.