ഫോക്‌സ്‌കോണ്‍ തിരിച്ചുവിളിച്ചത് ഇന്ത്യയിലെ ഐഫോണ്‍ ഫാക്ടറികളില്‍ നിന്ന് നൂറുകണക്കിന് ചൈനീസ് എഞ്ചിനീയര്‍മാരെ; ഐഫോണ്‍ 17 നിര്‍മാണത്തിന് വൻ തിരിച്ചടി ?

Wait 5 sec.

ഇന്ത്യയിലെ ഐഫോണ്‍ ഫാക്ടറികളില്‍ നിന്ന് നൂറുകണക്കിന് ചൈനീസ് എഞ്ചിനീയര്‍മാരെയും ടെക്‌നീഷ്യന്‍മാരെയും ഫോക്‌സ്‌കോണ്‍ ഗ്രൂപ്പ് തിരിച്ചുവിളിച്ചതോടെ താളം തെറ്റുക ഇന്ത്യയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ. സെപ്റ്റംബര്‍ മാസം പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 17 സീരീസിന്‍റെ ഉത്‌പാദനത്തെയാണ് ഇത് പ്രതികൂലമായി ബാധിക്കാൻ സാധ്യത. ഇന്ത്യയിലെ ഐഫോണ്‍ ഉത്പാദനത്തിന്റെ വളര്‍ച്ച തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.രണ്ട് മാസം മുമ്പ് മുതലാണ് ദക്ഷിണേന്ത്യയിലെ ഐഫോണ്‍ അസംബിളിംഗ് യൂണിറ്റുകളില്‍ നിന്ന് ചൈനീസ് ജീവനക്കാരെ ഫോക്‌സ്‌കോണ്‍ നാട്ടിലേക്ക് മടക്കിയയച്ച് തുടങ്ങിയത്. ഇവരില്‍ എഞ്ചിനീയര്‍മാരും ടെക്‌നീഷ്യന്‍മാരും ഉള്‍പ്പെടുന്നു. മുന്നൂറിലധികം ചൈനീസ് ജീവനക്കാര്‍ ഇതോടെ ഇന്ത്യ വിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്ക് പകരം തായ് വാനില്‍ നിന്നുള്ള വിദഗ്ദരെ ഇന്ത്യയ്ക്ക് ഉപയോഗിക്കാനാവുമെങ്കിലും ചൈനയുടെ ഈ നീക്കം ഹ്രസ്വകാലത്തേക്ക് ഈ രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ALSO READ: ടാക്സിവേയിലേക്ക് ഓടിക്കയറി; മിലാൻ വിമാനത്താവളത്തിൽ വിമാന എഞ്ചിനിൽ കുടുങ്ങി ഒരാൾക്ക് ദാരുണാന്ത്യംഇന്ത്യയിലെ ഐഫോണ്‍ അസംബിളിംഗ് യൂണിറ്റുകളില്‍ ഫോക്‌സ്‌കോണിന്‍റെ തൊഴിലാളികളെ പരിശീലിപ്പിക്കുന്നവരില്‍ പ്രധാനികളാണ് ചൈനീസ് മാനേജര്‍മാര്‍. ചൈനീസ് ജീവനക്കാരെ മടക്കിവിളിച്ച ഫോക്‌സ്‌കോണിന്‍റെ നീക്കം ആപ്പിളിന് തിരിച്ചടിയാവും എന്ന് വിലയിരുത്തലുകളുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 17 സീരീസിന്‍റെ ഉല്‍പാദനം ഇന്ത്യയില്‍ വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ ശ്രമിക്കുന്നതിനിടെയാണ് ഈ നീക്കമുണ്ടായത്.തായ്‌വാനീസ് കമ്പനിയായ ഫോക്‌സ്‌കോണിന്റെ ഏറ്റവും വലിയ ഫാക്ടറി സ്ഥിതി ചെയ്യുന്നത് ചൈനയിലാണ്. ചൈനയും യുഎസും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ പ്രതിസന്ധികള്‍ ചരക്കുനീക്കത്തെ സാരമായി ബാധിച്ചുതുടങ്ങിയതോടെയാണ് ഫോക്‌സ്‌കോണ്‍ ഇന്ത്യ ഉള്‍പ്പടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് ഉത്പാദനം വിപുലീകരിക്കാന്‍ തീരുമാനിച്ചത്. സമീപകാലത്തായി ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്തിവരുന്ന കമ്പനിയാണ് ഫോക്‌സ്‌കോണ്‍.ഇന്ത്യയിലേക്കും തെക്കുകിഴക്കൻ ഏഷ്യയിലേക്കുമുള്ള സാങ്കേതിക കൈമാറ്റങ്ങളും വൈദഗ്ധ്യമുള്ള തൊഴിൽ കയറ്റുമതിയും നിയന്ത്രിക്കാൻ ബീജിംഗ് ഉദ്യോഗസ്ഥർ നിയന്ത്രണ ഏജൻസികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും നിശബ്ദമായി സമ്മർദ്ദം ചെലുത്തിയതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ വർദ്ധിക്കുന്നതിനിടയിൽ, ചൈനീസ് കമ്പനികൾ മത്സരിക്കുന്ന രാജ്യങ്ങളിലേക്ക് ഉൽപ്പാദന ശേഷി മാറ്റുന്നത് തടയുക എന്നതാണ് ഈ ഏകോപിത ശ്രമം ലക്ഷ്യമിടുന്നത് .ഫോക്‌സോണിന് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായി ഉത്പാദനം നടക്കുന്നതും നിര്‍മാണം പുരോഗമിക്കുന്നതുമായ പ്ലാന്റുകളുണ്ട്.ഇന്ത്യയില്‍ ഉത്പാദനം കൂട്ടാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതിനിടെയാണ് വിദഗ്ധരായ ചൈനീസ് പൗരന്മാരെ കമ്പനി തിരിച്ചുവിളിച്ചത്. ഇതിന്റെ കാരണം കമ്പനി വ്യക്തമാക്കിയില്ലെങ്കിലും ഇന്ത്യയിലേക്ക് സാങ്കേതിക വിദ്യകളും ഉപകരണങ്ങളും വൈദഗ്ധ്യവും കയറ്റി അയക്കുന്നതില്‍ ചൈന ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്.ആപ്പിൾ സിഇഒ ടിം കുക്ക് ചൈനീസ് അസംബ്ലി തൊഴിലാളികളുടെ പകരം വയ്ക്കാനാവാത്ത വൈദഗ്ധ്യത്തെ നിരന്തരം ഊന്നിപ്പറഞ്ഞിട്ടുണ്ട്, ചെലവ് മാത്രം പരിഗണിച്ച് ഉൽപാദന നിലവാരം നിലനിർത്തുന്നതിന് അവരുടെ കഴിവുകൾ അടിസ്ഥാനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.നാല് വർഷം മുമ്പ് ആരംഭിച്ച വലിയ തോതിലുള്ള അസംബ്ലി കണക്കിലെടുക്കുമ്പോൾ ആഗോള ആപ്പിൾ ഐഫോണുകളുടെ അഞ്ചിലൊന്ന് നിലവിൽ ഇന്ത്യയാണ് ഉത്പാദിപ്പിക്കുന്നത്. 2026 അവസാനത്തോടെ യുഎസിലേക്ക് പോകുന്ന മിക്ക ഐഫോണുകളും ഇന്ത്യയിൽ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പിൾ ഈ നേട്ടം കൈവരിച്ചത്. എന്നാൽ സാങ്കേതിക വൈദഗ്ധ്യക്കുറവ് കാരണം ഇനി കാലതാമസം നേരിടേണ്ടി വന്നേക്കാം. അതേസമയം ഈ സംഭവവികാസങ്ങള്‍ ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കുമെന്നും കാര്യമായി ബാധിക്കില്ലെന്നും മറ്റൊരു വിഭാഗം വിലയിരുത്തുന്നു.The post ഫോക്‌സ്‌കോണ്‍ തിരിച്ചുവിളിച്ചത് ഇന്ത്യയിലെ ഐഫോണ്‍ ഫാക്ടറികളില്‍ നിന്ന് നൂറുകണക്കിന് ചൈനീസ് എഞ്ചിനീയര്‍മാരെ; ഐഫോണ്‍ 17 നിര്‍മാണത്തിന് വൻ തിരിച്ചടി ? appeared first on Kairali News | Kairali News Live.