നിമിഷപ്രിയയുടെ വധശിക്ഷ ഏറെ ദുഖകരവും, ദൗർഭാഗ്യകരവുമെന്ന് സേവ് നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റി ചെയർമാൻ നെന്മാറ എം.എൽ.എ കെ ബാബു. എംബസിയുടെ പ്രവർത്തനങ്ങൾ അവിടെ കാര്യമായി ഇല്ലെന്നും ഗ്രോത സമൂഹമാണ് അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിമിഷപ്രിയുടെ അമ്മ അവരെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു.Also read – ടാക്സിവേയിലേക്ക് ഓടിക്കയറി; മിലാൻ വിമാനത്താവളത്തിൽ വിമാന എഞ്ചിനിൽ കുടുങ്ങി ഒരാൾക്ക് ദാരുണാന്ത്യംസംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും വിഷയത്തിൽ നല്ല രീതിയിൽ ഇടപ്പെട്ടു. ഇടപെടുന്നതിൽ യാതൊരു വീഴ്ച്ചയും ഉണ്ടായില്ല. പല തവണ ചർച്ച നടത്തിയിരുന്നു. അഡ്വക്കേറ്റ് സാമുവൽ ഇന്ന് തന്നെ യമനിലേക്ക് തിരിക്കും. പണം സ്വരൂപീക്കാൻ എല്ലാ വഴികളും നോക്കിയിരുന്നു. എട്ടര കോടി രൂപവരെ നൽകാൻ തയ്യാറാവുകയും അതിന് ശ്രമം നടത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസുമായും വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവിട്ടിരുന്നു. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍2017 മുതല്‍ നിമിഷ പ്രിയ ജയിലിലാണ്. ഈ മാസം 16ന് നടപ്പാക്കാനാണ് ഉത്തരവ്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിറക്കിയത്. യെമന്‍ പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്The post “നിമിഷപ്രിയയുടെ വധശിക്ഷ ഏറെ ദുഖകരവും, ദൗർഭാഗ്യകരവും” : സേവ് നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റി ചെയർമാൻ നെന്മാറ എം.എൽ.എ കെ ബാബു appeared first on Kairali News | Kairali News Live.