സർവകലാശാലകൾക്കായി സമരമുഖത്ത് എസ്.എഫ്.ഐ: സംഘർഷത്തിൽ കേസെടുത്ത് പൊലീസ്

Wait 5 sec.

സർവകലാശാലകളെ കാവിവൽക്കരിക്കുന്ന സംഘപരിവാർ അജണ്ടക്കെതിരായി സമരമുഖത്ത് എസ്എഫ്‌ഐ. മാർച്ചിൽ നടന്ന സംഘർഷത്തിൽ പൊലീസ് കേസെടുത്തു. സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് കേസിൽ ഒന്നാംപ്രതിയാണ്. 27 പ്രവർത്തകർക്കും കണ്ടാലറിയാവുന്ന ആയിരം പ്രവർത്തകർക്കും എതിരെ കേസെടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചു, പൊലീസുകാരെയും സർവ്വകലാശാല ജീവനകാരെ ദേഹോപദ്രം ഏൽപ്പിച്ചെന്നും ആരോപിച്ചാണ് കേസ്. മുഴുവൻ പ്രതികൾക്കും എതിരെ ജാമ്യമില്ലാ കുറ്റം അറസ്റ്റ് ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ പോലീസ് ക്യാമ്പിൽ നിന്നും അൽപ സമയത്തിനകം പുറത്തിറക്കും.Also read – ദേശീയ മത്സ്യകർഷക ദിനത്തോടനുബന്ധിച്ച് മത്സ്യകൃഷി രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചുഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് എസ് എഫ് ഐ നടത്തുന്നതെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. കേരളത്തിലെ അഭിമാനമായ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുക എന്നതാണ് ആർ എസ് എസ്സിന്റെ മുദ്രാവാക്യം. രാജ്യത്ത് ഒരു മയിൽക്കുറ്റി പോലും ഉണ്ടാക്കാത്ത ആർ എസ് എസ് എല്ലാ നന്മകളും തകർക്കുകയാണെന്നും എം ശിവപ്രസാദ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനായി അതിശക്തമായ സമരം മുന്നോട്ടു കൊണ്ടുപോകും എന്നും എം ശിവപ്രസാദ് പറഞ്ഞു.The post സർവകലാശാലകൾക്കായി സമരമുഖത്ത് എസ്.എഫ്.ഐ: സംഘർഷത്തിൽ കേസെടുത്ത് പൊലീസ് appeared first on Kairali News | Kairali News Live.