ദേശീയ മത്സ്യകർഷക ദിനത്തോടനുബന്ധിച്ച് മത്സ്യകൃഷി രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു

Wait 5 sec.

ദേശീയ മത്സ്യകർഷക ദിനമായ ജൂലൈ 10-നോട് അനുബന്ധിച്ച് മത്സ്യകൃഷി രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച കർഷകർക്കും സ്ഥാപനങ്ങൾക്കുമുള്ള പുരസ്കാരങ്ങളും, ‘ശുചിത്വ സാഗരം സുന്ദര തീരം’പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ ജില്ലയ്ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമുള്ള പുരസ്കാരങ്ങളും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.മികച്ച ശുദ്ധജല കർഷകനായി കോട്ടയം സ്വദേശി ജോസ് ജോസഫിനെ തെരഞ്ഞെടുത്തു. കോട്ടയം ജില്ലയിലെ തീക്കോയി പഞ്ചായത്തിൽ 110 സെന്റ് ഫാം വിസൃതിയിൽ 2017 മുതൽ ‘ഫിഷലീ ഫിഷ് ഫാം’എന്ന പേരിൽ ശാസ്ത്രീയമായി മത്സ്യകൃഷി ചെയ്തു വരികയാണ് ജോസ് ജോസഫ്. മികച്ച പ്രവർത്തനം നടത്തിയ ജില്ലയായി കാസര്‍ഗോഡിനെയും കോഴിക്കോട് മൂടാടി ഗ്രാമപഞ്ചായത്തിനെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനമായും തെരഞ്ഞെടുത്തു.ALSO READ: ഒറ്റ ക്ലിക്കിൽ കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും വന്യജീവി സമൃദ്ധിയും: കേരള വനം വകുപ്പ് ഇക്കോടൂറിസം വെബ് പോർട്ടൽമികച്ച ഓരുജല കർഷകനായി എറണാകുളം സ്വദേശി അഖിൽ ഷാജിയെയാണ് തെരഞ്ഞെടുത്തത്. മികച്ച ചെമ്മീൻ കർഷകനായി തൃശൂർ സ്വദേശി ഷൈൻ.ടി.ഭാസ്കരൻ, മികച്ച നൂതന മത്സ്യ കർഷകനായി തിരുവനന്തപുരം സ്വദേശി അതുൽ ഫ്രാങ്ക്ളിൻ, അലങ്കാര മത്സ്യ കർഷകനായി തൃശൂർ സ്വദേശി സന്തോഷ്.എം.കെ, മികച്ച പിന്നാമ്പുറ മത്സ്യ വിത്തുൽപ്പാദന യൂണിറ്റായി ആലപ്പുഴ സ്വദേശി ശശി കുമാർ.വിയുടെ മത്സ്യകൃഷിയെയും തെരഞ്ഞെടുത്തു. ആലപ്പുഴ സ്വദേശി അലക്സ് മാത്യൂസിന്റെ സെറാഫിയൽ ഓർഗാനിക്സ് ആണ് ഈ രംഗത്തെ മികച്ച സ്റ്റാർട്ടപ്പ്. മികച്ച പ്രവർത്തനം കാഴ്ചവച്ച സഹകരണ സ്ഥാപനമായി കൊല്ലം ലൈവ് സ്റ്റോക്ക് &ഹോർട്ടികൾച്ചറൽകോ-ഓപ്പറേറ്റീവ് സൊസൈറ്റിയെയാണ് തെരഞ്ഞെടുത്തത്.ALSO READ: സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റുണ്ടാകും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്മികച്ച ഫീൽഡ്തല ഉദ്യോഗസ്ഥനായി ചേർത്തല മത്സ്യഭവനിലെ രാഗേഷ്.എസ്-നെയും മികച്ച പ്രോജക്ട് കോർഡിനേറ്ററായി എറണാകുളം ചെല്ലാനം മത്സ്യഭവനിലെ ആഷ്നാ പോളിനെയും മികച്ച പ്രോജക്ട് പ്രൊമോട്ടറായി ആലപ്പുഴ തൃക്കുന്നപ്പുഴ മത്സ്യഭവനിലെ സലീന.എയെയും തെരഞ്ഞെടുത്തു.The post ദേശീയ മത്സ്യകർഷക ദിനത്തോടനുബന്ധിച്ച് മത്സ്യകൃഷി രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.