സൗദി അറേബ്യയിൽ ജിദ്ദ ജിസാൻ ഹൈവേയിൽ മിനിലോറിയും ട്രെയിലറും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിയായ മലയാളി യുവാവ് മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു.കോഴിക്കോട് കൊടുവള്ളി ആവിലോറ കിഴക്കോത്ത് പാറക്കൽ കിഴക്കേചെവിടൻ അബ്ദുൽ മജീദ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ബാദുഷ ഫാരിസ് (25) ആണ് ദാരുണമായി മരണപ്പെട്ടത്.ജിദ്ദയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെ, ജിസാൻ റോഡിൽ അല്ലൈത്തിന് സമീപം ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം.ബാദുഷ ഓടിച്ചിരുന്ന മിനിലോറി (ഡൈന വാഹനം) ഒരു ട്രെയിലറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ജിദ്ദയിൽ നിന്ന് ജിസാനിലേക്ക് സ്റ്റേഷനറി സാധനങ്ങളുമായി പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.ഒരു വർഷം മുമ്പാണ് ബാദുഷ സൗദിയിലെത്തിയത്. ജിദ്ദയിലെ ജാമിഅ ഖുവൈസ് മേഖലയിലായിരുന്നു താമസം. അവിവാഹിതനാണ്. മാതാവ് ഷറീനയും സഹോദരൻ ആദിൽഷ, സഹോദരി ജന്ന ഫാത്തിമ എന്നിവരുമാണ് കുടുംബാംഗങ്ങൾ.അപകടത്തിൽ ബാദുഷയോടൊപ്പം വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് പാറോപ്പടി സ്വദേശിയായ മറ്റൊരു യുവാവിന് പരിക്കേറ്റിട്ടുണ്ട്.മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി അല്ലൈത്ത് കമ്മിറ്റിയും ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകരും രംഗത്തുണ്ട്.The post സൗദി അറേബ്യയിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു appeared first on Arabian Malayali.