മനാമ: സാമൂഹ്യ സേവന രംഗത്ത് സമഗ്രമായ നേതൃ പരിശീലനം ലക്ഷ്യമാക്കി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) ബഹ്റൈന്‍ യൂണിറ്റ് റീജിയന്‍ ഭാരവാഹികള്‍ക്കായി റസിസ്റ്റന്‍സിയ എന്ന പേരില്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് പ്രൗഢമായി. ഹമദ് ടൗണ്‍ ഫാത്തിമ ഷകര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ഐ.സി.എഫ് ഇന്റര്‍നാഷണല്‍ ഡപ്യൂട്ടി പ്രസിഡന്റ് കെ.സി സൈനുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു.ക്യാമ്പ് അമീര്‍ ഉസ്മാന്‍ സഖാഫി തളിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. പ്രസ്ഥാനം, സംഘാടനം, ആദര്‍ശം എന്നീ സെഷനുകള്‍ യഥാക്രമം സുബൈര്‍ സഖാഫി കോട്ടയം, അഡ്വ. എം.സി അബ്ദുല്‍ കരീം, അബൂബക്കര്‍ ലത്വീഫി എന്നിവര്‍ അവതരിപ്പിച്ചു.വിവിധ സെഷനുകളിലായി നടത്തിയ വിജ്ഞാനപ്പരീക്ഷയില്‍ മുഹമ്മദ് പുന്നക്കല്‍ (മുഹറഖ്), നസീഫ് അല്‍ ഹസനി (ഉമ്മുല്‍ ഹസം), സുല്‍ഫിക്കര്‍ അലി (റിഫ) എന്നിവര്‍ വിജയികളായി. വിജയികള്‍ക്കുള്ള സമ്മാനദാനം സയ്യിദ് അസ്ഹര്‍ അല്‍ ബുഹാരി നിര്‍വ്വഹിച്ചു. ഷമീര്‍ പന്നൂര്‍, അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, റഫീക്ക് ലത്വീഫി വരവൂര്‍, അബ്ദുല്‍ സലാം മുസ്ല്യാര്‍ കോട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു.സമാപനത്തോടനുബന്ധിച്ച് നടത്തിയ കമ്പവലി മത്സരത്തില്‍ മനാമ റീജിയന്‍ ടീം ചാമ്പ്യന്‍മാരായി. ഐ.സി.എഫ് നാഷണല്‍ സംഘടനാ സിക്രട്ടറി ഷംസുദ്ധീന്‍ പൂക്കയില്‍ സ്വാഗതവും ശിഹാബുദ്ധീന്‍ സിദ്ദീഖ്വി നന്ദിയും പറഞ്ഞു.The post ഐ.സി.എഫ് ബഹ്റൈന് മുഹറം ക്യാമ്പ് പ്രൗഢമായി appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.