യൂറോപ്യൻ യൂണിയൻ തീരുമാനത്തെ യു എ ഇ സ്വാഗതം ചെയ്തു

Wait 5 sec.

അബൂദബി| കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവയുടെ കാര്യത്തിൽ ഉയർന്ന അപകടസാധ്യതയുള്ള മൂന്നാം രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് യു എ ഇയെ നീക്കം ചെയ്ത യൂറോപ്യൻ യൂണിയൻ തീരുമാനത്തെ യു എ ഇ സ്വാഗതം ചെയ്തു. പുതുക്കിയ പട്ടിക യൂറോപ്യൻ പാർലിമെന്റ്അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നതായി രാഷ്ട്ര സഹമന്ത്രി അഹ്്മദ് ബിൻ അലി അൽ സായിഗ് പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ രാജ്യം ഉറച്ചുനിൽക്കുന്നതിന്റെ വ്യക്തമായ അംഗീകാരമാണ് ഈ തീരുമാനം.കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവ തടയുന്നതിനുള്ള സംവിധാനങ്ങൾ കാര്യക്ഷമമായും ശക്തമായും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്്വ്യവസ്ഥകളിൽ ഒന്നായും വിശ്വസനീയമായ ഒരു അന്താരാഷ്ട്ര ധനകാര്യ കേന്ദ്രമായും യു എ ഇ അന്താരാഷ്ട്ര ധനകാര്യ സംവിധാനത്തിന്റെ സമഗ്രത സംരക്ഷിക്കാൻ എല്ലാ പങ്കാളികളുമായി ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.