തടയാന്‍ ആരുമെത്തിയില്ല; കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ സര്‍വകലാശാലയിലെത്തി

Wait 5 sec.

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ സര്‍വകലാശാലയിലെത്തി. വ്യാഴായ്ച സര്‍വകലാശാലയിലെത്തിയ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ ചുമതല നിര്‍വഹിച്ചു.രജിസ്ട്രാര്‍ സസ്പെന്‍ഷിലാണെന്നും അനധികൃതമായി ആരും രജിസ്ട്രാറുടെ മുറിയില്‍ കടക്കുന്നത് അനുവദിക്കരുതെന്നും താല്‍ക്കാലിക വൈസ് ചാന്‍സിലര്‍ ഡോ. മോഹനനന്‍ കുന്നുമ്മല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശം അനുസരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയാറായില്ല.Also Read : അടിയന്തരാവസ്ഥയെ വിമര്‍ശിച്ച് ലേഖനം: ‘തരൂര്‍ ഏത് പാര്‍ട്ടിയാണെന്ന് അദ്ദേഹം ആദ്യം തീരുമാനിക്കട്ടെ, കോണ്‍ഗ്രസിലെ വിറക് വെട്ടികളും വെള്ളം കോരികളുമായ ആരെങ്കിലും മുഖ്യമന്ത്രിയാകും’: വിമര്‍ശനവുമായി നേതാക്കള്‍ബുധനാഴ്ച സര്‍വകലാശാലയിലെത്തിയ അനില്‍കുമാര്‍ ഒരു ദിവസത്തെ അവധിക്കായി മോഹന്‍ കുന്നുമ്മേലിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇത് വിസി നിരസിച്ചു. താന്‍ ഇപ്പോഴും സര്‍വകലാശാലയുടെ രജിസ്ട്രാറാണെന്നും സിന്‍ഡിക്കറ്റാണ് തന്നെ നിയമിച്ചതെന്നും കെ എസ് അനില്‍കുമാര്‍ മറുപടി നല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് അദ്ദേഹം വ്യാഴാഴ്ച ഓഫീസിലെത്തിയത്. താല്‍ക്കാലിക വിസി നിയമവിരുദ്ധമായി സസ്പെന്‍ഡ് ചെയ്ത അനില്‍കുമാറിനെ സിന്‍ഡിക്കറ്റ് തിരിച്ചെടുത്തിരുന്നു. ഹൈക്കോടതിയും ഇത് അംഗീകരിച്ചു.സിന്‍ഡിക്കറ്റ് തിരിച്ചെടുത്ത രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനോട് ഓഫീസിലെത്തരുതെന്ന് താല്‍ക്കാലിക വിസിയായി എത്തിയ സിസ തോമസ് നിര്‍ദേശിച്ചിരുന്നു.The post തടയാന്‍ ആരുമെത്തിയില്ല; കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ സര്‍വകലാശാലയിലെത്തി appeared first on Kairali News | Kairali News Live.