വിജിലന്‍സ് കൈക്കൂലിക്കേസ്: ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന് മുന്‍കൂര്‍ ജാമ്യം

Wait 5 sec.

വിജിലന്‍സ് കൈക്കൂലിക്കേസില്‍ ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ശേഖര്‍ കുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. കേസൊതുക്കാന്‍ ഇടനിലക്കാര്‍ വഴി ഇ ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍കുമാര്‍ കൈക്കൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി വ്യവസായി അനീഷ് ബാബു നല്‍കിയ പരാതിയില്‍, വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ശേഖര്‍ കുമാര്‍.കേസില്‍ പ്രതികളായ ഇടനിലക്കാരെ വിജിലന്‍സ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരന്‍ അനീഷ് ബാബുവുമായി ബിഹാര്‍ സ്വദേശി ശേഖര്‍കുമാര്‍ ഫോണിലും സമൂഹമാധ്യമം വഴിയും നടത്തിയ സംഭാഷണങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ വിജിലന്‍സ് ശേഖരിച്ചിരുന്നു.Also Read : അടിയന്തരാവസ്ഥയെ വിമര്‍ശിച്ച് ലേഖനം: ‘തരൂര്‍ ഏത് പാര്‍ട്ടിയാണെന്ന് അദ്ദേഹം ആദ്യം തീരുമാനിക്കട്ടെ, കോണ്‍ഗ്രസിലെ വിറക് വെട്ടികളും വെള്ളം കോരികളുമായ ആരെങ്കിലും മുഖ്യമന്ത്രിയാകും’: വിമര്‍ശനവുമായി നേതാക്കള്‍അറസ്റ്റിലായ ഇടനിലക്കാരില്‍ നിന്നും കണ്ടെടുത്ത ഗാഡ്‌ജെറ്റുകളുടെ പരിശോധനാഫലം കൂടി ലഭിച്ച ശേഷം ശേഖര്‍ കുമാറിനെ ചോദ്യം ചെയ്യാനിരിക്കുകയായിരുന്നു വിജിലന്‍സ്.ഇതിനിടെ ശേഖര്‍ കുമാറിനെ ഇ ഡി ഷില്ലോങ്ങിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.The post വിജിലന്‍സ് കൈക്കൂലിക്കേസ്: ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന് മുന്‍കൂര്‍ ജാമ്യം appeared first on Kairali News | Kairali News Live.