തിരുവനന്തപുരത്ത് ചില പ്രദേശങ്ങളിൽ രണ്ട് ദിവസം ജലവിതരണം മുടങ്ങും

Wait 5 sec.

തിരുവനന്തപുരത്ത് ചില പ്രദേശങ്ങളിൽ രണ്ട് ദിവസം ജലവിതരണം മുടങ്ങും. 11.07.2025 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ശനിയാഴ്ച 12.07.2025 രാവിലെ 10 മണി വരെയാണ് ജലവിതരണം തടസപ്പെടുക. ഊറ്റുകുഴി ജംഗ്ഷന് സമീപത്തും ബേക്കറി ജംഗ്ഷനിലും വാട്ടർ അതോറിറ്റിയുടെ 315എം എം എച്ച് ഡി പി ഇ പൈപ്പ്‌ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജലവിതരണം തടസപ്പെടുന്നത്.Also read: ‘വി’ ശിവൻകുട്ടി എന്ന് പോസ്റ്റിട്ട് മന്ത്രി, ‘ജസ്റ്റ് മിസ്’ എന്ന് സോഷ്യൽ മീഡിയ; ജെ എസ് കെ വിവാദത്തിൽ സമൂഹമാധ്യമങ്ങളിൽ ട്രോളോട് ട്രോൾനന്ദാവനം, ബേക്കറി , ഊറ്റുകുഴി , സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളേജ് , ഗാന്ധാരി അമ്മൻകോവിൽ റോഡ്, മേലേതമ്പാനൂർ, പുളിമൂട് എന്നീ സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.Also read: കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകന് സര്‍ക്കാര്‍ ജോലി: മന്ത്രിസഭാ തീരുമാനംThe post തിരുവനന്തപുരത്ത് ചില പ്രദേശങ്ങളിൽ രണ്ട് ദിവസം ജലവിതരണം മുടങ്ങും appeared first on Kairali News | Kairali News Live.