കൈക്കൂലി കേസ്; ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന് മുന്‍കൂര്‍ ജാമ്യം

Wait 5 sec.

കൊച്ചി|വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കുറ്റ കൃത്യത്തില്‍ നേരിട്ട് പങ്കുള്ള മൂന്നു പേരെ നേരത്തെ ജാമ്യത്തില്‍ വിട്ടിരുന്നു.കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് നല്‍കിയ പരാതിയിലാണ് ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്. പരാതിക്കാരന്‍ തനിക്കെതിരെ വ്യാജ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നാണ് ജാമ്യാപേക്ഷയില്‍ ശേഖര്‍ കുമാര്‍ പറഞ്ഞത്. അന്വേഷണത്തോട് ശേഖര്‍ കുമാര്‍ പൂര്‍ണ്ണമായി സഹകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ട്.