എറണാകുളത്ത് 22 ഗ്രാം എംഡിഎംയുമായി യുട്യൂബറും ആൺ സുഹൃത്തും പൊലീസ് പിടിയിൽ. കോഴിക്കോട് സ്വദേശി റിൻസിയും സുഹൃത്ത് യാസിർ അറാഫത്തുമാണ് പിടിയിലായത്. കക്കാനാടുള്ള പാലച്ചുവടിലെ ഫ്ലാറ്റിൽ നിന്നാണ് ഇരുവരും പിടിയിലായത്. തൃക്കാകര പൊലീസിന്റെ കസ്റ്റഡിയിലാണ് ഇരുവരും ഇപ്പോഴുള്ളത്. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇവരുടെ ഫ്ലാറ്റ് പൊലീസ് പരിശോധിക്കുന്നത്.Also read – കാസർഗോഡ് ചൂരി പള്ളിയിൽ മോഷണം നടത്തിയ പ്രതിയെ ആന്ധ്രയിലെ വീട്ടിൽ നിന്നും പിടികൂടി പൊലീസ്പ്രതികളുടെ ഫ്ലാറ്റിലെ പരിശോധനയ്ക്ക് ശേഷം ഇരുവരേയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. പിന്നീട് പ്രതികളെ കോടതിയിൽ ഹാജരാക്കും. പ്രതികൾക്ക് എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്ന് പൊലീസ് പരിശോധിക്കും. ഇവർ എംഡിഎംഎ വിൽക്കാൻ വേണ്ടിയാണോ കയ്യിൽ സൂക്ഷിച്ചതെന്നും അന്വേഷിക്കേണ്ടതുണ്ട്.English summary – YouTuber and his male friend arrested with 22 grams of MDMA in Ernakulam. Kozhikode native Rinsy and his friend Yasir Arafat were arrested.The post എറണാകുളത്ത് 22 ഗ്രാം എംഡിഎംയുമായി യുട്യൂബറും ആൺ സുഹൃത്തും പിടിയിൽ appeared first on Kairali News | Kairali News Live.