ജെ കെ റൗളിംഗിന്റെ ‘ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്സ്’ എന്ന പുസ്‌തകം ലോക പ്രശസ്തമാണ്. ഏതാണ്ട് 60 കോടിയിലേറെ കോപ്പികളാണ് വിറ്റത്. ഈ പുസ്തകത്തിനെ പ്രമേയമാക്കി എട്ട് സിനിമകളാണ് ഇറക്കിക്കിയത്. ഈ ചിത്രങ്ങൾക്ക് വിദേശത്തും ഇന്ത്യയിലും ഒരുപോലെ ആരാധകരുണ്ട്. വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ഇന്നും ഹാരി പോട്ടറിന് ആരാധകർ ഉണ്ട്.Also read: പന്ത്രണ്ട് വയസുകാരൻ സൈലന്റ് അറ്റാക്കിനെ തുടർന്ന് മരിച്ചുഇന്നിപ്പോൾ സമൂഹ മാധ്യമങ്ങൾ കീഴടക്കിയിരിക്കുന്നത് ഇന്ത്യൻ ഹാരി പോട്ടറാണ്. എഐ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ ഇതിനോടകം പത്ത് മില്യൺ പേരാണ് കണ്ടത്. തമിഴ് ഗാനം അടങ്ങിയ വീഡിയോയിൽ ഹാരിപോട്ടർ, ഹെർമിയോൺ ഗ്രാൻജർ, റോൺ വീസ്‌ലി, പ്രൊഫസർ സ്‌നേപ്പ് തുടങ്ങിയ ജനപ്രിയ കഥാപാത്രങ്ങൾ അടങ്ങിയിട്ടുണ്ട്. വീഡിയോ വൈറലായത് വളരെ പെട്ടെന്നാണ്. View this post on Instagram A post shared by Clickwise AI (@clickwise_ai)‘Clickwise_ai’ എന്ന് ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഇന്ത്യയിലെ ഹോഗ്‌വാർട്സ്’ എന്ന് കുറിപ്പും വീഡിയോയ്ക്ക് താഴെ നൽകിയിട്ടുണ്ട്. ഒരുപാട് പേരാണ് ഇതിനോടകം വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.The post സോഷ്യൽ മീഡിയ തൂക്കി ഹാരി പോട്ടറിന്റെ ഇന്ത്യൻ വേർഷൻ; ഇതുവരെ കണ്ടത് 10 മില്യൺ പേർ, വീഡിയോ appeared first on Kairali News | Kairali News Live.