3.12 ലക്ഷം ഒഴിവുകളിലേക്ക് നിയമനം നടത്താതെ റെയില്‍വേ

Wait 5 sec.

ലോക്കോ പൈലറ്റ്, മെക്കാനിക്കല്‍ ,ഇലക്ട്രിക്കല്‍ ,സിഗ്നലിങ്,കൊമേഴ്‌സ്യല്‍ വിഭാഗങ്ങള്‍ തുടങ്ങി 3.12ലക്ഷം ഒഴിവുകളിലേക്ക് നിയമനം നടത്താതെ ഇന്ത്യന്‍ റെയില്‍വേ.നിലവില്‍ 12.20 ലക്ഷം പേരാണ് റെയില്‍വേയിലെ സ്ഥിരം ജീവനക്കാര്‍.കാരാര്‍ ജീവനക്കാരാവട്ടെ 7.5 ലക്ഷം പേരും. രണ്ടായിരത്തിന്റെ തുടക്കംവരെ 16 ലക്ഷത്തിലധികം സ്ഥിരം ജീവനക്കാരുണ്ടായിരുന്നു.ഇതാണ് ഇപ്പോള്‍ ഘട്ടംഘട്ടമായി കുറയുന്നത്.പല തസ്തികകളിലും വിരമിച്ച ജീവനക്കാരെയും നിയമിക്കാന്‍ ശ്രമം നടക്കുന്നതായാണ് വിവരം. പ്രാഥമിക പരീക്ഷയും മെയിന്‍ പരീക്ഷയും നടന്ന ലോക്കോ പൈലറ്റ് തസ്തികകളിലേക്ക് മെഡിക്കല്‍ ടെസ്റ്റ് നടത്തി നിയമന പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല.Also read- നല്ലവനായ ഉണ്ണി ! കഞ്ചാവ് സൂക്ഷിച്ചത് പൂജാമുറിയിലെ വിഗ്രഹങ്ങള്‍ക്ക് പിന്നില്‍, റെയ്ഡ് നടക്കുന്ന സമയത്തും പൂജ; ഒടുവില്‍ പിടിവീണു17,966 പേരെ നിയമിക്കേണ്ട തസ്തികയിലേക്കുള്ള നിയമനം ഇഴഞ്ഞുനീങ്ങുകയാണ്.9970 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച അസി ലോക്കോപൈലറ്റുമാരുടെ പരീക്ഷ നടത്താനുള്ള ഒരുക്കങ്ങള്‍ ഇതുവരെ ആയിട്ടില്ല.ഗ്രൂപ്പ് എയില്‍ 195,ഗ്രൂപ്പ് സിയില്‍ 15228 എന്നിങ്ങനെ ആറു ഡിവിഷനുള്ള ദക്ഷിണറെയില്‍വേയില്‍ 25000 ഒഴിവുകളുണ്ട്. ഇതിലേക്കും നിയമന നടപടികള്‍ റെയിവേ കെെകൊണ്ടിട്ടില്ല.The post 3.12 ലക്ഷം ഒഴിവുകളിലേക്ക് നിയമനം നടത്താതെ റെയില്‍വേ appeared first on Kairali News | Kairali News Live.