ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന വാദം ആവര്‍ത്തിച്ച് ട്രംപ്

Wait 5 sec.

ഇന്ത്യ പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന വാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.ആണവ യുദ്ധത്തിന് ഇരു രാജ്യങ്ങളും തയ്യാറായിരുന്നു. എന്നാല്‍ വ്യാപാര കരാറിലൂടെ അത് നിര്‍ത്തലാക്കാന്‍ സാധിച്ചെന്നുമാണ് ട്ര്ംപിന്റെ വാദം. അമേരിക്ക ഇടപെട്ട സംഘര്‍ഷങ്ങളില്‍ പ്രധാനപെട്ടത് ഇന്ത്യ പാക് സംഘര്‍ഷമാണെന്നും ട്രംപ് പറഞ്ഞു.വെടി നിര്‍ത്തല്‍ കരാറില്‍ അമേരിക്കയുടെ ഇടപെടല്‍ കേന്ദ്രം തള്ളുന്ന സാഹചര്യത്തിലാണ് മൂന്നാം തവണയും സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന വാദം ട്രംപ് ആവര്‍ത്തിക്കുന്നത്.Also read- ഭക്ഷണത്തിൽ വിഷാംശമുള്ള കൂൺ ചേർത്ത് കൊലപ്പെടുത്തിയത് മൂന്നുപേരെ; ‘മഷ്‌റൂം മെർഡർ’ കേസിൽ മരുമകൾ കുറ്റക്കാരിഅതേസമയം ഓഗസ്റ്റ് ഒന്നു മുതല്‍ ജപ്പാനില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുള്ള ഇല്‍പന്നങ്ങള്‍ക്ക് 25ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നാണ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെ ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യ ഉള്‍പ്പെടുന്ന ബ്രിക്‌സ് കൂട്ടായ്മയുടെ അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന ഏതൊരു രാജ്യത്തില്‍ നിന്നും അധികമായി 10 ശതമാനം താരിഫ് ഈടാക്കുമെന്നും ട്രംപ് ട്രൂത്തില്‍ കുറിച്ചു.യുഎസും ഇസ്രയേലും ഇറാനെതിരെ കഴിഞ്ഞ മാസം നടത്തിയ ക്രൂര ആക്രമണങ്ങളെ ബ്രിക്‌സ് ഉച്ചകോടി അപലപിച്ചിരുന്നു.കൂടാതെ ആഗോള സമ്പദ്വ്യവസ്ഥയെ ആകെ അടിത്തറ ഇളക്കുംവിധം ലോകരാജ്യങ്ങള്‍ക്ക് വിവേതനരഹിതമായ തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയിലും ബ്രിക്‌സ് ആശങ്കയറിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.The post ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന വാദം ആവര്‍ത്തിച്ച് ട്രംപ് appeared first on Kairali News | Kairali News Live.