മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു സന്ദര്‍ശിക്കും. രാവിലെ 9.30 ന് തലയോലപറമ്പിലെ വീട്ടിലെത്തുന്ന മന്ത്രി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും. നേരത്തെ ഉന്നത വിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണന്‍ സര്‍വ്വീസ് സ്കീം ബിന്ദുവിന്റെ വീട് നിര്‍മ്മാണം ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ സന്ദര്‍ശനം.Also read- ആദ്യകാല ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന സി എസ് രാധാദേവി അന്തരിച്ചുകഴിഞ്ഞ ദിവസം ബിന്ദുവിന്റെ വീട്ടിലെത്തിയ ആരോഗ്യമന്ത്രിസര്‍ക്കാര്‍ പൂര്‍ണമായും ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും പരിഗണിക്കുമെന്നും ബിന്ദുവിന്റെ മകന് ജോലി നല്‍കുമെന്നും മകളുടെ ചികിത്സ ഏറ്റെടുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. സാമ്പത്തിക സഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.അതേസമയം ബിന്ദുവിന്റെ മകള്‍ നവമിയുടെ ശസ്ത്രക്രിയക്കുള്ള ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ഇന്നലെ നവമിയെ തുടര്‍ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നവമിയുടെ കഴുത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് മറ്റൊരു ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അമ്മ ബിന്ദു മരണപ്പെടുന്നത്.The post കോട്ടയം മെഡിക്കല് കോളേജ് അപകടം; മരിച്ച ബിന്ദുവിന്റെ വീട് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്. ബിന്ദു ഇന്ന് സന്ദര്ശിക്കും appeared first on Kairali News | Kairali News Live.