പുതിയ പെന്‍ഷന്‍ പരിഷ്‌കരണ നിയമം പിന്‍വലിക്കുക: എ കെ ജി സി ആര്‍ ടി

Wait 5 sec.

കോഴിക്കോട് | ഫൈനാന്‍സ് ബില്ലിനോടനുബന്ധിച്ച് 2025 മാര്‍ച്ച് 25 ന്, പാര്‍ലിമെന്റില്‍ ചര്‍ച്ചക്ക് അവസരം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സെന്‍ട്രല്‍ സിവില്‍ സര്‍വീസ് പെന്‍ഷന്‍ റൂള്‍സ് ഉടന്‍ പിന്‍വലിക്കണമെന്ന് റിട്ട. സര്‍ക്കാര്‍ കോളജ് സംഘടനയായ എ കെ ജി സി ആര്‍ ടി കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി ഡോ. പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പ്രൊഫ. എം അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ കെ വിശ്വനാഥന്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ പ്രസാദ്, സെക്രട്ടറി ഡോ. ആര്‍ രാജീവ് അഭിവാദ്യ പ്രസംഗം നടത്തി.സെക്രട്ടറി ഡോ. ഇ എം എ ജമാല്‍ സ്വാഗതവും ഡോ. അല്‍ഫോന്‍സ സേവ്യര്‍ നന്ദിയും പറഞ്ഞു.