തിരൂരങ്ങാടി: കാറിടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ സ്കൂട്ടര്‍ യാത്രക്കാരന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ഞായറാഴ്ച വൈകിട്ട് 6.30ഓടെ തലപ്പാറ കിഴക്കന്‍ തോടിന്റെ പാലത്തിലുണ്ടായ അപകടത്തില്‍ തലപ്പാറ വലിയപറമ്പ് ചാന്ത് മുഹമ്മദ് ഹാഷിറിനെ (22)യാണ് കാണാതായത്.ഇടിയുടെ ആഘാതത്തില്‍ പാലത്തില്‍ നിന്ന് തോട്ടിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഞായറാഴ്ച രാത്രി 12വരെ ഫയര്‍ഫോഴ്സും സന്നദ്ധ സംഘടനകളും പോലീസും തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും എത്തി. പോലീസും ഫയര്‍ഫോഴ്സും സന്നദ്ധ സേനാംഗങ്ങളും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഏറെ വൈകിട്ടും കണ്ടെത്താനായിട്ടില്ല.പൊതുജനാരോഗ്യ സംരക്ഷണത്തിൽ ഇടത് സർക്കാർ പൂർണ്ണ പരാജയം-സിദ്ധീഖ് പന്താവൂർ