പത്തനംതിട്ട കോന്നി പാറമട ദുരന്തം; റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി

Wait 5 sec.

പത്തനംതിട്ട കോന്നിയിലുണ്ടായ പാറമട ദുരന്തത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് വി ശിവൻകുട്ടി.പത്തനംതിട്ടയിൽ ക്വാറി ഇടിഞ്ഞു തൊഴിലാളി മരണപ്പെട്ട സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് എംപ്ലോയീസ് കോമ്പൻസേഷൻ ആക്ട് പ്രകാരം നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു. ALSO READ : ‘കുട്ടി പറഞ്ഞു അമ്മ കൈകഴുകാൻ പോയി; ഞാൻ ആരുടെയടുത്തും പറയാൻ പോയില്ല’: കോട്ടയം മെഡിക്കൽ കൊളേജ് അപകടത്തിൽ ചോദ്യമായി ചാണ്ടി ഉമ്മന്റെ നിശബ്ദതഅപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അഡീഷണൽ ലേബർ കമ്മീഷണർ കെ ശ്രീലാലിന് നിർദ്ദേശം നൽകി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും തൊഴിൽ വകുപ്പ് കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.ALSO READ : “ആരോഗ്യ മേഖലയെ തകർക്കാൻ സംഘടിത ശ്രമം നടക്കുന്നു; ജനങ്ങളുടെ സംരക്ഷണത്തിന് എൽഡിഎഫ് മുന്നിട്ടിറങ്ങും”; ടി പി രാമകൃഷ്ണൻഅതേസമയം അപകടത്തിപ്പെട്ട ബീഹാർ സ്വദേശി അജയ് റായിക്കുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും. മഹാദേവ പ്രദാൻ്റെ മൃതദേഹം കോന്നി മെഡിക്കൽ കോളജിലേക്ക് മോർച്ചറിയിലേക്ക് മാറ്റി. രാത്രി വൈകിയും കൂറ്റൻ പാറക്കലുകൾ ഇളകി വീണിരുന്നു.ഇതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം താൽക്കാലികമായി അവസാനിപ്പിച്ചത്. തിരുവല്ലയിൽ നിന്ന് എൻ ഡി ആർ എഫ് സംഘവും സംഭവസ്ഥലത്ത് എത്തിയിരുന്നു.ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ നടന്ന അപകടത്തിൽ നാലു പേരാണ് അകപ്പെട്ടത്. രണ്ടുപേരെ ഫർഫോഴ്സ സംഘം രക്ഷപ്പെടുത്തി.The post പത്തനംതിട്ട കോന്നി പാറമട ദുരന്തം; റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.