ഫ്ലാറ്റ് ഒഴിയുവാനുള്ള നോട്ടീസുമായി പൊലീസ് എത്തി; കണ്ടത് നടിയുടെ ഒമ്പത് മാസം പഴക്കമുള്ള മൃതദേഹം

Wait 5 sec.

ഫ്ലാറ്റ് ഒഴിപ്പിക്കുവാനുള്ള നോട്ടീസുമായി പൊലീസ് എത്തിയപ്പോൾ കണ്ടത് നടിയുടെ ഒമ്പത് മാസം പഴക്കമുള്ള മൃതദേഹം. കറാച്ചിയിലെ ഇത്തിഹാദ് കൊമേഴ്‌ഷ്യൽ ഏരിയയിലിലാണ് ടിവി സീരിയൽ സിനിമ നടിയുമായ 32 കാരി ഹുമൈറ അസ്​ഗർ അലിയുടെ മൃതദേഹമാണ് അഴുകി ജീർണിച്ച നിലയിൽ കണ്ടെത്തിയത്.കോൾ റെക്കോർഡ് പരിശോധിക്കുമ്പോൾ നടി അവസാന കോൾ നടത്തിയത് 2024 ഒക്ടോബറിലാണെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സയ്യിദ് അസദ് റാസ അറബ് ന്യൂസിനോട് പറഞ്ഞു. ഫ്ലാറ്റ് പരിശോധിച്ചപ്പോൾ പഴകിയ ഭക്ഷണ പദാർഥങ്ങളും, തുരുമ്പിച്ച ജാറുകൾ, ഉണങ്ങിയ പൈപ്പുകൾ എന്നിവ പൊലീസ് കണ്ടെത്തിയിരുന്നു. ഹുമൈറയുടെ അവസാന ഫേസ്ബുക്ക് പോസ്റ്റ് സെപ്റ്റംബർ 30 നാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മുതൽ അയൽ പ്രദേശങ്ങളിലെ ആരും നടിയെ കണ്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മൃതദേഹത്തിന് 9 മാസം പഴക്കമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്. നടിയുടെ മരണ കാരണം വ്യക്തമല്ല. ALSO READ – ആക്സിയം – 4 ദൗത്യം: ശുഭാംശു ശുക്ലയടക്കമുള്ളവരുടെ മടക്കയാത്ര ഈ മാസം 14 ന് ആരംഭിക്കുമെന്ന് നാസലാഹോറിൽ ജനിച്ച ഹുമൈറ അസ്ഗർ ഒരു പാകിസ്ഥാൻ നടിയും മോഡലും റിയാലിറ്റി ഷോ താരവുമായിരുന്നു. 2013 ൽ മോഡലിങിലൂടെ തുടക്കംകുറിച്ച താരം അധികം വൈകാതെ ടെലിവിഷൻ സീരിയലുകളിലൂടെ തന്റെ അഭിനയ ജീവിതം ആരംഭിക്കുകയായിരുന്നു.The post ഫ്ലാറ്റ് ഒഴിയുവാനുള്ള നോട്ടീസുമായി പൊലീസ് എത്തി; കണ്ടത് നടിയുടെ ഒമ്പത് മാസം പഴക്കമുള്ള മൃതദേഹം appeared first on Kairali News | Kairali News Live.