വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചു; സംഭവം കാസർഗോഡ് ആർഎസ്എസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്കൂളിൽ

Wait 5 sec.

കാസർഗോഡ് ബന്തടുക്കയിൽ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലാണ് പരിപാടി നടന്നത്. പ്രാകൃതമായ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.ആർഎസ്എസ് നിയന്ത്രണത്തിലുള്ള ഭാരതീയ വിദ്യാനികേതന്റെ കീഴിൽ പ്രവർത്തിക്കുന്ന ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലാണ് വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചത്. ഗുരുപൂർണ്ണിമ എന്ന പേരിലാണ് അപരിഷ്കൃതമായ ആചാരം നടന്നത്. വ്യാഴാഴ്ച രാവിലെ വ്യാസ ജയന്തി ദിനത്തിന്റെ ഭാഗമായി വിരമിച്ച അധ്യാപകരെ വിദ്യാലയ സമിതി ആദരിക്കുന്നതിൻ്റെ ഭാഗമായിരുന്നു ചടങ്ങ്.ALSO READ: മുരളീധര പക്ഷത്തിന് വെട്ട്; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചുസ്കൂളിലെ വിദ്യാർഥികളെ നിലത്ത് മുട്ട് കുത്തിയിരുത്തി കസേരയിൽ ഇരിക്കുന്ന അധ്യാപകരുടെ കാൽ പൂക്കളും വെള്ളവും തളിച്ച് പൂജ ചെയ്ത് തൊട്ട് വന്ദിപ്പിക്കുകയായിരുന്നു. വിദ്യാലയത്തിൻ്റെ പരിധിയിലുള്ള വിരമിച്ച മുപ്പത് അധ്യാപകരുടെ പാദ പൂജയാണ് ചെയ്യിച്ചത്. സംഭവത്തിൽ വലിയ പ്രതിഷേധമുയരുന്നുണ്ട്.അപരിഷ്കൃതമായ രീതിയിൽ വിദ്യാർത്ഥികളെ അധ്യാപകരുടെ പാദപൂജ ചെയ്യിച്ചത് പ്രതിഷേധാർഹമാണെന്നും അന്വേഷണം നടത്തി നിഅധികൃതർ നിയമനടപടികൾ സ്വീകരിക്കണമെന്നും എസ്എഫ്ഐ- ബാലസംഘം ബേഡകം ഏരിയ കമ്മറ്റികൾ ആവശ്യപ്പെട്ടു.The post വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചു; സംഭവം കാസർഗോഡ് ആർഎസ്എസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്കൂളിൽ appeared first on Kairali News | Kairali News Live.